Madhavam header
Above Pot

തടസങ്ങൾ മറി കടന്ന് ഞങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുന്നു

നാലു ദിവസത്തെ ഇടവേളക്ക് ശേഷം ഞങ്ങൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് . വായന ക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾക്ക് ഖേദം പ്രകടിപ്പിക്കട്ടെ . ഗുരുവായൂരിലെ ആൾ ദൈവം അറസ്റ്റിൽ ആയ വാർത്ത കൊടുത്ത ശേഷം ഞങ്ങളുടെ സൈറ്റ് ഹാക്ക് ചെയ്യാൻ നിരവധി തവണ ശ്രമിച്ചതിനെ തുടർന്ന് സൈറ്റ് തൽക്കാലം നിറുത്തി വച്ചിരിക്കുകയായിരുന്നു . മലയാളം ഡെയിലി .ഇൻ ആരംഭിച്ച ശേഷം നേരിനൊപ്പം നിൽക്കാനും അപ്രിയ സത്യം പുറത്ത് കൊണ്ടുവരുവാനും ആർജ്ജവം കാണിച്ചിട്ടുണ്ട് .

അത് കൊണ്ട് മിത്രങ്ങളേക്കാൾ ശത്രുക്കൾ ആണ് കൂടുതലും ഉണ്ടാകുക എന്ന് കരുതുന്നു .അതൊന്നും ഞങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകുന്നില്ല . വായനക്കാരുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത് . ഞങ്ങളെ ബുദ്ധിമുട്ടിച്ചാൽ നിലപാടുകളിൽ മാറ്റം വരുത്തും എന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ് കഴിയുന്നത് എന്ന് പറയേണ്ടി വരും
ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ട് പോകുന്നതിന് വായനക്കാരുടെയും മാധ്യമ സുഹൃത്തുക്കളുടെയും നിർലോഭ മായ സഹായ സഹകരണങ്ങൾക്ക് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു .

Astrologer

എന്ന്

എഡിറ്റർ

Vadasheri Footer