ഗ്ലോക്കോമ , റാണി മേനോൻസ് ഐ ക്ലീനിക്ക് ബോധവൽക്കരണം സംഘടിപ്പിക്കുന്നു
ഗ്ലോക്കോമ ബോധവത്ക്കരണത്തിനായി റാണി മേനോൻസ് ഐ ക്ലീനിക്കിന്റെ ആഭിമുഖ്യത്തിൽ മെയ് 17 ന് ഗുരുവായൂരിൽ വെളിച്ചം 2019 സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്ലോക്കാമാ വാരാചരണത്തോടനുബന്ധിച്ച് നടത്തുന്ന വെളിച്ചം 2019 ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ ഞായറാഴ്ച രാവിലെ 9.30 ന് നഗരസഭ ചെയർപേഴ്‌സൺ വി.എസ് രേവതി ഉദ്ഘാടനം ചെയ്യും. നടൻ ശിവജി ഗുരുവായൂർ, ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
ചടങ്ങിൽ ഡോ. സി.ജെ ജോസ്, ഡോ സുനീതി, ലയൺ സുരേഷ് കെ കരുൺ, പി.കെ ജോസ്, മൂത്തേടത്ത് കൃഷ്ണൻ എന്നിവരെ ആദരിക്കും . തുടർന്ന് കണ്ണ് പരിശോധനയിൽ വിദഗ്ദരായ ഡോ റാണിമേനോൻ, ഡോ ഗോപാൽ എസ് പിള്ള, ഡോ ലക്ഷ്മി മോഹൻ, ഡോ ശോഭ രമേഷ്, ഡോ ശാരിക മേനോൻ എന്നിവർ വിവിധദ വിഷയങ്ങളിൽ സെമിനാർ അവതരിപ്പിക്കും. തുടർന്ന് ഗ്ലോക്കോമ ബോധവത്ക്കരണ സന്ദേശമുയർത്തി കോളെജ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ന്യത്തമത്സരങ്ങൾ അരങ്ങേറും.
വെളിച്ചം 2019 ൽ പങ്കെടുക്കുന്നവർക്കായി 5 പേർക്ക് ഉപയോഗിക്കാവുന്ന ഫാമിലി ഹെൽത്ത് പ്രിവിലേജ് കാർഡ് നൽകും. കാർഡുമായി ഡോ റാണി മേനോൻസ് ഐ ക്ലീനിക്കിൽ പരിശോധനയ്ക്കായി എത്തുന്ന വർക്ക് സൗജന്യ നേത്ര പരിശോധനയും, ഗ്ലോക്കോമ ടെസ്റ്റും സൗജന്യമായി നൽകും. കൂടാതെ ആദ്യ 25 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും, 20 പേർക്ക് ഗ്ലോക്കോമ സ്‌കാനിംങ്, ലാസിക് ചികിൽസയുടെ ഭാഗമായുള്ള കൃഷ്ണമണിയുടെ സ്‌കാനിംങ് എന്നീ ആനുകൂല്യം നൽകും. ലാസിക് ശസ്ത്രക്രിയയ്ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും രോഗികൾക്ക് അനുവദിക്കുമെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഡോ റാണിമേനോൻ ഐ ക്ലീനിക്ക് പി.ആർ. ഒ മാരായ ചിഞ്ചുസുധീഷ്, ആർ.എസ് ജിഷാദ് എന്നിവർ പങ്കെടുത്തു. ഓൺ ലൈൻ രജിസ്‌ട്രേഷനായി 9207758916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്