Madhavam header
Above Pot

വീട്ടിലെ അടുക്കള മാലിന്യത്തിനു പിഴ പതിനായിരം ,ഗുരുവായൂരിൽ ഹോട്ടലിലെ കക്കൂസ് മാലിന്യം റോഡിൽതള്ളിയാൽ താക്കീത് !

ഗുരുവായൂർ : ബാർ ഹോട്ടലിലെ കക്കൂസ് മാലിന്യം മോട്ടോർ പമ്പ് ഉപയോഗിച്ച് പൊതു കാനയിലേക്ക് തള്ളിയ സംഭവത്തിൽ സ്ഥാപനത്തിനെതിരെ നഗര സഭയുടെ താക്കീത് മാത്രം എന്ന് പരാതി . സെക്ഷൻ 334 എ ,340 ,337 എന്നീ വകുപ്പുകൾ പ്രകാരം സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദ് ചെയ്യാമെന്നിരിക്കെയാണ് നഗര സഭ താക്കീത് നൽകി പ്രശ്നം അവസാനിപ്പിച്ചതത്രെ . രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥ വൃന്ദത്തിനും മാസപ്പടി ലഭിക്കുന്നത് കൊണ്ടാണ് ശിക്ഷ ലഘൂകരിച്ചതെന്ന് വ്യപക ആരോപണമുണ്ട് .

കഴിഞ്ഞ ദിവസമാണ് മമ്മിയൂരിലെ ഗേറ്റ് വേ എന്ന ബാർ ഹോട്ടൽ മോട്ടോർ പമ്പ് ഉപയോഗിച്ച് കാനയിലേക്ക് കക്കൂസ് മാലിന്യം അടിച്ചു വിട്ടത് . കനത്ത പേമാരിയിൽ ആരും സംഭവം അറിയില്ലെന്ന ധാരണയിലാണ് ഇത് ചെയ്തത് . എന്നാൽ കാനയിൽ നിന്ന് ഉയർന്ന ദുർഗന്ധം മൂലം പരിസരവസികൾ നടത്തിയ പരിശോധനയിലാണ് മോട്ടോർ പമ്പ് ഉപയോഗിച്ച് മാലിന്യം കാനയിലേക്ക് തള്ളുന്നത് കണ്ടെത്തിയത് . ഉടൻ തന്നെ വാർഡ് കൗൺസിലർ പി കെ ശാന്ത കുമാരിയെ അറിയിച്ചതിനെ തുടർന്ന് നഗര സഭ അധികൃതർ എത്തി പമ്പിങ് നിറുത്തി വെപ്പിക്കുകയും സ്ഥാപനത്തിന് താക്കീത് നൽകുകയും ചെയ്തു .

Astrologer

buy and sell new

മുൻ ധനകാര്യ വകുപ്പ് മന്ത്രിയുടെ ബന്ധു വിന്റെ ഹോട്ടൽ ആയതു കൊണ്ടാണ് ഇത്തരം ധാർഷ്ട്യം കാണിക്കുന്നതെന്ന് പരിസരവാസികൾ ആരോപിച്ചു . സംഭവത്തിൽ പോലീസിനും കേസ് എടുക്കാമെന്നിരിക്കെ സ്ഥലത്ത് എത്തിയ പോലീസും കാഴ്ചക്കാരുടെ റോളിൽ ആയിരുന്നു . ഒരു വർഷം മുൻപ് അടുക്കള യിലെ മാലിന്യം കവറിലാക്കി റോഡരുകിൽ നിക്ഷേപിച്ച വീട്ടമ്മയ്ക്ക് പതിനായിരം രൂപ പിഴ എഴുതി കൊടുത്ത ഗുരുവായൂർ നഗര സഭയാണ് കക്കൂസ് മാലിന്യം റോഡിലേക്ക് പമ്പിങ് നടത്തിയ ബാർ ഹോട്ടലിനെ താക്കീത് ചെയ്തത് .

new consultancy

Vadasheri Footer