യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍

Above Post Pazhidam (working)

പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് അറസ്റ്റില്‍. എറണാകുളത്ത് നിന്നാണ് അടൂര്‍ പോലിസ് രാജന്‍ ജോസഫിനെ പിടികൂടിയത്. കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ രാജന്‍ ജോസഫിനെതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം പോലിസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ രാജന്‍ ജോസഫിനെ ഇന്നലെ രാത്രിയാണ് പിടികൂടിയത്.

Poonthanam
Rugmani 700-200

സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. മറ്റു ചില പോലിസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരേ കേസുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച പരാതിക്കാരിയുടെ നിലപാടിനെതിരെയാണ് രാജന്‍ ജോസഫ് വീഡിയോ പ്രചരിപ്പിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ ഇയാളുടെ സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകള്‍ നിരവധി പേര്‍ കണ്ടിരുന്നു.

Vasudev Inn