
വായോധികയെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. പ്രതി പിടിയിൽ.

ഗുരുവായൂർ : ഗുരുവായൂരിൽ വായോധി കയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു. ചേലക്കര വില്ലടത്ത് ദേവമയിയമ്മ സെന്താനവല്ലി (70) ആണ് മരിച്ചത്. സംഭവത്തില്‍ എറണാകുളം രായമംഗലം വായിക്കര ചിറ്റേത്ത് വീട്ടിൽ സുരേഷ് കുമാർ (55)പിടിയിലായി.
ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടെടുത്തത്. സുരേഷ് കുമാർ കർണം കോട്ട് റെയിൽവേ ഗേറ്റിന് സമീപം വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് കഴിഞ്ഞ ദിവസം രാത്രി സെന്താനവല്ലിയെ കൊണ്ടുവന്നു. ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സെന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നു. മദ്യപാന സദസിലെ വെളിപ്പെടുത്തലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
