
ആനത്തൊഴിലാളികളുടെ മക്കൾക്ക് ‘വിദ്യ’ വിദ്യാഭ്യാസ പുരസ്കാരം

ഗുരുവായൂർ: കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഉപ്പുമ്മാക്കൽ സന്തോഷ് സ്മരണാർഥം ആനത്തൊഴിലാളികളുടെ മക്കൾക്കായി ഏർപ്പെടുത്തിയ “വിദ്യ” വിദ്യാഭ്യാസ പുരസ്കാരവും ,കേഷ് പ്രൈസും വിതരണം ചെയ്തു
ഗുരുവായൂർ മഞ്ജുളാലിന് സമീപം നടന്ന ചടങ്ങ് പൊതു പ്രവർത്തകനും.ആനപ്രേമി സംഘം പ്രസിഡന്റുമായ :കെ. പി. ഉദയൻ ഉദ്ഘാടനം ചെയ്തു. ആനചികിത്സ വിദഗ്ധൻ ഡോ. വിവേക് പുരസ്കാര വിതരണം നിർവഹിച്ചു.
കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറം സെക്രട്ടറി പി. എസ്. ജിഷ്ണു അധ്യക്ഷത വഹിച്ചു. ഫോറം ഭാരവാഹികളായ ശരത് വി. ടി., ജിതിൻ എന്നിവരും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടിയ ആനത്തൊഴിലാളികളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു.
