Above Pot

ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു

ഗുരുവായൂര്‍: ഗജരാജന്‍ ഗുരുവായൂര്‍ കേശവനെ അനുസ്മരിച്ചു. വര്‍ഷങ്ങളായി മുടങ്ങാതെ ആര്‍ഭാട പൂര്‍വ്വം നടന്നിരുന്ന അനുസ്മരണം ഇത്തവണ ചടങ്ങ് മാത്രമായാണ് നടന്നത്.പത്മനാഭൻ ഇല്ലാത്ത ആദ്യ കേശവൻ അനുസ്‌മരണം കൂടിയാണ് . വിദേശിയരടക്കം ആയിരങ്ങള്‍തിങ്ങിനിറയേണ്ട ക്ഷേത്രപരിസരം നാമമാത്രമായ ജനസാന്നിധ്യത്തിലാണ് നടന്നത്. ഇരുപതിലധികം ആനകള്‍ പങ്കെടുക്കേണ്ട ചടങ്ങിന് ഇത്തവണ രണ്ട് ആനകള്‍ മാത്രമാണുണ്ടായിരുന്നത്. രാവിലെ ഏഴിന് തിരുവങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായാണ് ചടങ്ങ് ആരംഭിച്ചത്. ഗുരുവായൂര്‍ മുരളിയുടെ നേതൃത്വത്തില്‍ നാഗസ്വരത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ കൊമ്പന്‍ ബലറാം ഗുരുവായൂരപ്പന്റേയും ഇന്ദ്രസെന്‍ കേശവന്റേയും ഛായചിത്രം വഹിച്ച് അണിനിരന്നു. റെയില്‍വേസ്റ്റേഷനിലെ സ്വീകരണം ഏറ്റുവാങ്ങി മഞ്ജുളാല്‍ വഴി കിഴക്കേനടയിലെത്തി ഗുരുവായൂരപ്പനെ വണങ്ങി. തുടര്‍ന്ന് കുളപ്രദക്ഷിണം നടത്തി ശ്രീവത്സംഗസ്റ്റ് ഹൗസിലെ കേശവന്റെ പൂര്‍ണകായ പ്രതിമക്കു മുന്നിലെത്തി പ്രണാമം അര്‍പ്പിച്ചു. ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബിമോഹന്‍ദാസ്, ഭരണസമിതിയംഗങ്ങളായ എ.വി.പ്രശാന്ത്, ഇ.പി.ആര്‍.വേശാല, കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റര്‍ ടി.ബ്രീജകുമാരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

First Paragraph  728-90

Second Paragraph (saravana bhavan