” ഫുഡ്മാസോൺ ” ഓൺലൈൻ ഷോപ്പിംഗ് ആരംഭിച്ചു
തൃശൂർ : ഭക്ഷ്യധാന്യ വിപണന രംഗത്ത് 35 വർഷത്തെ പാരമ്പര്യമുള്ള തൃശൂർ തൃത്തല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്നന്യൂഹരിശ്രീ ഏജൻസി, ഉപഭോക്താക്കൾക്ക് ഏറെ പ്രയോജന പ്രദമായ രീതിയിൽ ഓൺലൈൻ ഷോപ്പിംഗ് മാർക്കറ്റ് ” ഫുഡ്മാസോൺ ” എന്ന പുതു സംരംഭം അവതരിപ്പിക്കുന്നതായി ഡയറക്ടർമാർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ഒരു വീട്ടിലേയ്ക്കു ആവശ്യമായ എല്ലാ സാധനങ്ങളും ഏറ്റവും കുറഞ്ഞ നിരക്കിൽ പ്രീമിയം ക്വാളിറ്റിയിൽ വീടുകളിലേക്ക്എത്തിക്കുക എന്നതാണ് ഫുഡ്മാസോണിന്റെ ലക്‌ഷ്യം. ‘ഫുഡ്മാ’ എന്ന ബ്രാൻഡിൽ 350 ൽ അധികം ഉത്പന്നങ്ങളും മറ്റു പ്രമുഖകമ്പനികളുടെ 5000 ത്തിലേറെ ഉത്പന്നങ്ങളുമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ഒരുക്കിയിരിക്കുന്നത്.
ഫുഡ്മാസോൺ അവതരിപ്പിക്കുന്ന ഫുഡ്മാസോൺ മൊബൈൽ ആപ്പ്, വെബ്സൈറ്റ്, ഇമെയിൽ, സംവിധാനത്തിലൂടെയുംഞങ്ങളുടെ കസ്റ്റമർ കെയർ ഫോൺ നമ്പറിൽ വിളിച്ചു നേരിട്ടും സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. ഇതിനായി വിപുലമായകസ്റ്റമർ കെയർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഓർഡർ ചെയ്യുന്ന സാധങ്ങൾ 24 മണിക്കൂറിനകം വീടുകളിലേക്കുഎത്തിക്കും.
തൃശൂർ ജില്ലയിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ പദ്ധതി നടപ്പിലാക്കുന്നത്. സാധിക്കുന്ന സ്ഥലങ്ങളിൽ ഓർഡർ ചെയ്യുന്ന ദിവസംതന്നെ വിതരണം ചെയ്യുന്നു. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ക്യാഷ് ഓൺ ഡെലിവറി, വെബ്‌സൈറ്റിൽ ബാങ്ക് ഗേറ്റ് വേ വഴിക്രെഡിറ്റ് – ഡെബിറ്റ് കാർഡ് സ്വയ്പ്പിങ് സംവിധാനവും ഒരുക്കിയിരിക്കുന്നു. ഫുഡ്മാസോണിന്റെ അടുത്ത ലക്‌ഷ്യം 3 മാസത്തിനകംഎറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലേക്കും തുടർന്ന് ഒരു വർഷത്തിനകം കേരളമാകെയും പ്രവർത്തനംവ്യാപിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വാർത്ത സമ്മേളനത്തിൽ മാനേജിങ് ഡയറക്ടർ സുനിൽ കുമാർ പി.ബി , ഡയറക്ടർ പവിത്രൻ പി.ബി, സി.ഇ.ഒ അമൽ പി സുനിൽ, ജനറൽ മാനേജർ സന്ദീപ് മേനോൻ, മാർക്കറ്റിങ് മാനേജർ പ്രശാന്ത് പവിത്രൻ, എ.ഇ.ഒ. അഞ്ചൽ പി സുനിൽ എന്നിവർ പങ്കെടുത്തു
<p >കോടതി പരസ്യം
ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 8 / 2019
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്