
ആലപ്പുഴ: ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനൻ വൈദ്യർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മാരാരിക്കുളം പൊലീസാണ് കേസെടുത്തത്. വയനാട് സ്വദേശി ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.

മോഹനൻ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്തായതിനാൽ അന്വേഷണം കായംകുളം പൊലീസിന് കൈമാറി. ഇന്ന് ആലപ്പുഴയിൽ ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയ അദാലത്തിലാണ് പരാതി സമർപ്പിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പുറമെ അശ്രദ്ധയെ തുടർന്ന് മനുഷ്യജീവന് അപായ ഉണ്ടായതിനും ചികിത്സ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനുമാണ് മാരാരിക്കുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ്ബ് കോടതി മുമ്പാകെ
AS 8 / 2019
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മകൻ അക്ബർ ……………………………………………….അപ്പീൽ അന്യായം
ചാവക്കാട് താലൂക്ക് പുന്നയൂർക്കുളം അംശം ദേശത്ത് ആലത്തേൽ മുഹമ്മദ് മക്കൾ 1 .അബൂബക്കർ 2 .ഷംസുദ്ധീൻ 3 .ഹുസൈൻ ……………………….7,8,9 അപ്പീൽ പ്രതികൾ
മേൽ നമ്പ്രിൽ 7,8,9 അപ്പീൽ പ്രതികൾക്കുള്ള നോട്ടീസ് പതിച്ചു നടത്തുവാൻ അനുവദിച്ച് കേസ്സ് 03.09.2019 തിയ്യതിക്ക് വിചാരണക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു . ടി കേസ്സിൽ ആക്ഷേപമുണ്ടെങ്കിൽ അന്നെ ദിവസം രാവിലെ 11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കേണ്ടതാകുന്നു
എന്ന് അപ്പീൽ അന്യായ ഭാഗം അഡ്വക്കെറ്റ് വി. കെ പ്രകാശൻ & സി. രാജഗോപാലൻ ഒപ്പ്
