ചാവക്കാട് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

">

ചാവക്കാട്: നഗരത്തിൽ വെള്ളക്കെട്ടിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്നും യുവാവ് ഷോക്കേറ്റു മരിച്ചു.പാലപ്പെട്ടി തെക്കൂട്ട് വീട്ടിൽ ശംസുദ്ധീൻ മകൻ ഷാരിഖ് (24)ആണ് മരിച്ചത്. മണിപ്പാൽ യൂണിവേഴ്‌സിറ്റി സുവോളജി വിദ്യാർഥിയാണ് .ഏനാമാവ് റോഡി ൽ എം കെ സൂപ്പർമാർക്കാറ്റിന്‌ മുന്നിലെ വെള്ളക്കെട്ടിലാണ് സംഭവം. ഇന്നു പുലർച്ച അഞ്ചു മണിയോടെ അതുവഴി പോയ പാൽ വണ്ടിക്കാരാണ് യുവാവ് വീണു കിടക്കുന്നത് കണ്ടത്.

buy and sell new

ഇവർ അറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൈവേ പെട്രോൾ പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. വെള്ളക്കെട്ടിൽ റോഡിലെ കാനയിൽ ചലനമറ്റു കിടക്കുന്ന ശാരിഖിനെ എടുക്കാൻശ്രമിച്ച പോലീസുകാർക്കും ഷോക്കേറ്റു. തുടർന്ന് കെ എസ് ഇ ബി ജീവനക്കാർ എത്തി വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ചാവക്കാട് പോലീസ് ഇൻക്വസ്‌റ്റ് നടത്തി പോസ്റ്റ് മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും .ചാവക്കാട് ഡെന്റൽ ക്ളീനിക് നടത്തുന്ന ഡോ. ഷജുനാസ് സഹോദരനാണ്. വെള്ളക്കെട്ട് രൂക്ഷമായതിനാൽ ഇതിലെയുള്ള വാഹനഗതാഗതം നിരോധിച്ചിരുന്നു

new consultancy

Leave a Reply

Your email address will not be published. Required fields are marked *

Sponsors