Madhavam header
Above Pot

ഗുരുവായൂരിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ഗുരുവായൂർ : മഴക്കെടുതിയെ തുടർന്ന് ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു വിസ്ഡം കോളേജ് , കാരയൂർ ഗവ : എൽ പി സ്കൂൾ , വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ സ്കൂൾ എന്നിവിടങ്ങളിൽ ആരംഭിച്ച മൂന്ന് ക്യാമ്പുകളിലേക്ക് 101 കുടുംങ്ങളിൽ നിന്നായി 306 പേരെ മാറ്റി താമസിപ്പിച്ചു. ഇതിൽ 45 കുട്ടികൾ ഉണ്ട് . ചില കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് താമസം മാറിയിട്ടുണ്ട് . തൈക്കാട് , ചക്കംകണ്ടം , കാരയൂർ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ട് . നഗരസഭ ദുരന്തനിവാരണ സേനയുടെ സേവനങ്ങൾ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ് .

buy and sell new

Astrologer

ഏത് സമയത്തും ബന്ധപ്പെടാവുന്ന വിധത്തിൽ കൺട്രോൾ റൂം പ്രവർത്തന സജ്ജമാണ് . ചെയർപേഴ്സൻ വി എസ് രേവതിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ യഥാസമയം വിലയിരുത്തുന്നുമുണ്ട് . ക്യാമ്പുകളുടെ നടത്തിപ്പിന് നഗരസഭ ഉദ്യോഗസ്ഥർ , പൊതു ആരോഗ്യ വിഭാഗം , ആശാവർക്കർമാർ , അംഗൻവാടി ടീച്ചർമാർ , കുടുംബശ്രീ എന്നിവയുടെ സേവനം ഉറപ്പു വരുത്തി. ഡോ: അനൂപ് , ഡോ : ജോസ് , ഡോ : ലസിത എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും പ്രവർത്തിക്കുന്നു

new consultancy

Vadasheri Footer