കുന്നംകുളത്ത് മൂന്ന് പേരുടെ മരണം, കാർ ഡ്രൈവർ അറസ്റ്റിൽ.

Above Post Pazhidam (working)

കുന്നംകുളം: ചാട്ടുകുളത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവറെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആർത്താറ്റ് സ്വദേശി 31 വയസ്സുള്ള ബെന്നാണ് അറസ്റ്റിൽ ആയത്.

Poonthanam
Rugmani 700-200

അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന മകൻ മൂന്നുവയസ്സുകാരൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേദിയിൽ എത്തിയ കാർ റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Vasudev Inn

ദമ്പതികൾ സംഭവം സ്ഥലത്തും കുട്ടി ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാറിൽ നാലു പേരാണ് ഉണ്ടായിരുന്നത്. ഇതിൽ മൂന്നുപേരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിറിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് കാറോടിച്ചിരുന്ന പ്രധാന പ്രതിയെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്.