Post Header (woking) vadesheri

തദ്ദേശതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ അവധി ഇല്ല

Above Post Pazhidam (working)

തൃശൂർ : തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ അല്ലാതെ മുന്‍കൂര്‍ അവധി അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കലക്ടറേറ്റിലെ തിരഞ്ഞെടുപ്പു വിഭാഗം ഓഫീസുകളും, വരണാധികാരികളുടെ ഓഫീസുകളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫീസുകളും അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.

Ambiswami restaurant