Madhavam header
Above Pot

റവന്യു ജില്ല സ്‌കൂള്‍ കലോത്സവം , സംഘാടകസമിതി രൂപീകരിച്ചു .

ഗുരുവായൂര്‍ : തൃശൂര്‍ റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തിന്‍റെ സംഘാടക സമിതി രൂപീകരണം കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.നവംബര്‍12 മുതല്‍ 15വരെ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്സെ്ക്കന്ററി സ്‌കൂളില്‍ ആണ് റെവന്യു ജില്ല സ്‌കൂള്‍ കലോത്സവം നടക്കുന്നത് . ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്പേ ഴ്‌സണ്‍ വി.എസ്.രേവതി അധ്യക്ഷയായി. . നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി.വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷൈലജ ദേവന്‍,എം.രതി,ഡി.ഡി.ഇ എന്‍.ഗീത,ടെമ്പിള്‍ സി.ഐ സി.പ്രേമാനന്ദകൃഷ്ണന്‍,ആര്‍.ഡി.ഡി കെ.ശകുന്തളദേവി,രാധാകൃഷ്ണന്‍ കാക്കശ്ശേരി,ഹയര്സെകക്കന്ററി കോര്ഡിഅനേറ്റര്‍ വി.എം.കരീം തുടങ്ങിയവര്‍ സംസാരിച്ചു.

Vadasheri Footer