Madhavam header
Above Pot

കടപ്പുറം മത്തിക്കായലില്‍ ഒരു ലോഡ് മാലിന്യം തള്ളി, തള്ളിയ ആളെക്കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു

ചാവക്കാട്: കട പ്പുറം ഇരട്ട പ്പുഴയില്‍ മത്തികായലിലേക്ക് ഒരു ലോഡ് മാലിന്യം തള്ളി. മാലിന്യം തള്ളിയ ആളെ മണിക്കൂറുകള്‍ക്കകം പിടികൂടി.ഇയാളെക്കൊണ്ട് തന്നെ മാലിന്യം മ ത്തിക്കായലില്‍ നിന്ന് ജനപ്രതിനിധികളുടെ നേതൃത്വ ത്തില്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് തിരി ച്ചെ ടു പ്പി ച്ചു . 200-ല്‍ പരം പ്ലാസ്റ്റിക് കവറുകളില്‍ നിറച്ചാണ് മാലിന്യം തള്ളിയത് ..മാലിന്യം തള്ളിയ ബ്ലാങ്ങാട് ബീ ച്ച് പണ്ടാറം വീട്ടില്‍ റഹീം ആണ് പിടിയിലായത് . ഇയാള്‍ക്കെതിരെ ചാവക്കാട് പോലിസ് കേസ് എടുത്തു

Astrologer

വെള്ളിയാഴ്ച രാവിലെയാണ് ഹോട്ടലുകളിലെയും കാറ്ററിങ് സ്ഥാപനങ്ങളിലെയും ഭ
ക്ഷണാവശിഷ്ടങ്ങള്‍ ഉള്‍െ പ്പടെയുള്ള മാലിന്യം നിറച്ച പ്ലാസ്റ്റിക് കവറുകള്‍ ബ്ലാങ്ങാട് വൈലി ക്ഷേത്ര ത്തിന് പടിഞ്ഞാറ് മത്തിക്കായലില്‍ നാട്ടുകാര്‍ കണ്ടത് ചാവക്കാട് എ.എസ്.ഐ. വില്‍സന്‍ ചെറിയാന്‍റെ നേതൃത്വ ത്തില്‍ പോലീസ്സ് സ്ഥലത്തെത്തി.പ്ലാസ്റ്റിക് കവറുകളില്‍ നിന്ന് ഗുരുവായൂരിലെ ഹോട്ടലുകളുടെയും ലോഡ്ജുകളുടെയും ചില കാറ്ററിങ് സ്ഥാപനങ്ങളുടെയും ബില്ലുകള്‍ കണ്ടെ ത്തിയതോ
ടെയാണ് മാലിന്യം തള്ളിയ ആളെക്കുറി ച്ചുള്ള വിവരം പോലീസിന് ലഭിച്ചു .

തുടര്‍ന്ന് പോലീസിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഇയാളെക്കൊണ്ട് തന്നെ മാലിന്യം എടു പ്പിക്കുകയായിരുന്നു.ഒരു കവര്‍ മാലിന്യ ത്തിന് 120-150 രൂപ നിരക്കിലാണ് ഇയാള്‍ മാലിന്യം ഹോട്ടലുകളില്‍ നിന്നും മറ്റും എടുക്കുന്നതെന്ന്പോലീസ് പറഞ്ഞു.ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്‍റ് ഇന്‍ചാര്‍ജ് സി.മുസ്താഖലി, പഞ്ചായ ത്ത് മെമ്പ ര്‍മാരായ കെ.ഡി.വീരമണി, എം.കെ.ഷണ്‍മുഖന്‍, പൊതുപ്രവര്‍ ത്തകരായ സി.വി.ശശിധരന്‍, കെ.ആര്‍.ബൈജു എന്നിവരുടെ നേതൃത്വ ത്തിലാണ് മാലിന്യം നീക്കം ചെയ്യാന്‍ നടപടിയെ
ടുപ്പിച്ചത്.കട പ്പുറം പഞ്ചായ ത്ത് ആരോഗ്യ വിഭാഗം ഹെല്‍ത്ത്ഇന്‍സ്പെക്ടര്‍മാരായ സനല്‍, സെബി വര്‍ഗീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Vadasheri Footer