Post Header (woking) vadesheri

കേരള ബാങ്ക് , ജില്ലാ സഹകരണ ബാങ്ക് ജീവനക്കാർ ധർണ നടത്തി

Above Post Pazhidam (working)

തൃശൂർ : കേരള ബാങ്ക് രൂപികരണത്തിന്റെ മറവിൽ സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാനസർക്കാരിന്റെ നട പടി തിരുത്തണമെന്ന് തൃശൂർ ജില്ലാ സഹകരണ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ജോസ് വള്ളൂർ ആവശ്യപ്പെട്ടു .

Ambiswami restaurant

ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സിന്റെയും , ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോ യീസ് യൂണിയന്റെയും സംയുക്ത നേതൃത്വത്തിൽ തൃശൂർ ജില്ല സഹകരണബാങ്ക് ഹെഡ്ഡാഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് വള്ളൂർ .ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം ഉടൻ നടപ്പി ലാക്കണമെന്നും ജോസ് വള്ളുർ ആവശ്യപ്പെട്ടു . തൃശൂർ ജില്ലാ സഹകരണ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി സാജൻ സി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു .

ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി ടി . വി . രാമചന്ദ്രൻ , ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ജയൻ അരിമ്പ , ആൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് ആർ രവികുമാർ , തൃശൂർ ജില്ലാ സഹകരണ ബാങ്ക് സ്റ്റാഫ് അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ടി . ആർ . ജോയ് , എ . എ . സാബു , എംപ്ലോയീസ് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗങ്ങളായ എ . കെ . രമേഷ് , ടി . എം . നദീർ , ടി . ആർ . ജിതേന്ദ്രൻ , സംഘടനാ നേതാക്കളായ സോജ സണ്ണി , സി . ഡി . വിശ്വ നാഥ് , പി . ബി . ബിജു , കെ . കെ . രാമൻ , എം . ആർ . ഉണ്ണികൃഷ്ണ ൻ സി . എസ് . ആശ , മിനി കെ . കെ . എന്നിവർ പ്രസംഗിച്ചു .

Second Paragraph  Rugmini (working)

buy and sell new

പ്രതിഷേധധർണ്ണയ്ക്ക് സി . എൻ . വേണുഗോപാൽ , ശ്യാം കുമാർ , ജെയിംസ് വി . ജെ . , വിജയകുമാർ പി . ആർ . , പ്രതീഷ് എ . പി . , സ്വപ്ന രാജ് , പി . ജെ . തോമസ് , ലിൻസൺ എ . എൽ . , വിനോദ്കുമാർ എന്നിവർ നേതൃത്വം നല്കി .

Third paragraph