Header

കുഞ്ഞിന്റെ ചോറൂണിന് ദിലീപും കാവ്യയും ഗുരുവായൂരില്‍

ഗുരുവായൂര്‍:താരദമ്പതികളായ ദിലീപിന്റേയും കാവ്യാമാധവന്റേയും കുഞ്ഞിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചോറൂണ്‍ വഴിപാട് നടത്തി.ബുധനാഴ്ച രാവിലെ അഞ്ചരക്കായിരുന്നു ഇവര്‍ കുടുംബസമേതം ക്ഷേത്രത്തിലെത്തിയത്. ചോറൂണിനുശേഷം കുഞ്ഞിന് പഞ്ചസാരകൊണ്ട് തുലാഭാരവും നടത്തി.ദിലീപിന്റെ അമ്മ സരോജത്തിന് എള്ളുകൊണ്ടും തുലാഭാരമുണ്ടായി.മൂത്തമകള്‍ മീനാക്ഷിയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.ശിശിര്‍ താരകുടുംബത്തെ സ്വീകരിച്ചു.

ആരാധകരുടെ തിരക്കൊഴിവാക്കാനായിരുന്നു ഇവര്‍ അതിരാവിലെ ക്ഷേത്രത്തിലെത്തിയത്.പിന്നീട് കിഴക്കേ നടയിലെ ഹോട്ടലില്‍ ഏറ്റവും വേണ്ടപ്പെട്ടവർക്കായി സദ്യയും ഒരുക്കിയിരുന്നു . ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ ആരാധകര്‍ സെല്‍ഫിയെടുക്കാനായി അടുത്തുവന്നെങ്കിലും പെട്ടെന്ന് മടങ്ങേണ്ടതിനാല്‍ ദിലീപ് അവരെയെല്ലാം സ്‌നേഹപ്പൂര്‍വ്വം ഒഴിവാക്കി. ബുധനാഴ്ച ക്ഷേത്രത്തിൽ വിവാഹിതാനായ നടൻ സണ്ണി വെയിനിനെ ആശിർവദിക്കാനും ദിലീപ് സമയം കണ്ടെത്തി .

Astrologer