Header

നടന്‍ സണ്ണി വെയ്ന്‍ ഗുരുവായൂരില്‍ വിവാഹിതനായി

ഗുരുവായൂര്‍: നവ സിനിമകളില്‍ നിറ സാന്നിദ്ധ്യമായ നടന്‍ സണ്ണി വെയ്ന്‍ ഗുരുവായൂരില്‍ വിവാഹിതനായി.കോഴിക്കോട് സ്വദേശിനിയും ബാല്യകാല കൂട്ടുകാരിയുമായ രഞ്ജിനിയാണ് വധു.

sunny vainvivahm-2

Astrologer

ബുധനാഴ്ച രാവിലെയായിരുന്നു ഇവരുടെ മിന്നുകെട്ട്.സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.വളരെ ലളിതമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പങ്കിട്ടതോടെയായിരുന്നു ഇവരുടെ വിവാഹം സിനിമാലോകംതന്നെ അറിഞ്ഞത്.

‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ വെള്ളിത്തിരയിലെത്തിയത്.20 ഓളം സിനിമങ്ങളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തു.’സംസം’ ആണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം.