Post Header (woking) vadesheri

ഗുരുവായൂർ ദേവസ്വം നിയമനങ്ങളിൽ 12% പട്ടികജാതി സംവരണം പാലിക്കണം : പി.കെ.എസ്

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിലെ നിയമനങ്ങളിൽ നിലവിലുള്ള കെ ഡി ആർ ബി പ്രകാരമുള്ള 12% പട്ടിക ജാതി സംവരണ മാനദണ്ഡം പാലിക്കണമെന്നും പുതിയ സെക്യൂരിറ്റി നിയമനങ്ങളിൽ സംവരണപ്രകാരം, അർഹതപെട്ട 23 പേരെ നിർബന്ധമായും നിയമിക്കണമെന്നും ആവശ്യപെട്ട് കൊണ്ട് പി കെ എസ് തൃശൂർ ജില്ല കമ്മിറ്റി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സി.കെ വിജയന് നിവേദനം സമർപ്പിച്ചു.

Ambiswami restaurant

പി കെ എസ് ജില്ല സെക്രട്ടറി കെ.വി രാജേഷ്,ജില്ല പ്രസിഡന്റ് ഡോ .എം.കെ.സുദർശൻ, സംസ്ഥാന കമ്മിറ്റി അംഗം യു.ആർ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.പി കെ എസ് ചാവക്കാട് ഏരിയ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ,ഏരിയ പ്രസിഡണ്ട്‌ സി.കെ.അശോകൻ,
ശശി ആഴ്ചത്ത്,കെ കെ സുകേഷ് എന്നിവർ സന്നിഹിതരായിരുന്നു

Second Paragraph  Rugmini (working)