Madhavam header
Above Pot

ഗുരുവായൂരിലെ ലോഡ്ജിൽ വയനാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഗുരുവായൂർ : ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ വയനാട് സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . വയനാട് വൈത്തിരി സുജാത നിലയത്തിൽ സ്വാമി അയ്യപ്പൻ പിള്ള യുടെ മകൻ സതീഷ് കുമാറി 56 നെ യാണ് ആണ് പടിഞ്ഞറെ നടയിലെ മുരളി ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .

Astrologer

ഇന്നലെ വൈകീട്ട് മുറി എടുത്ത സതീഷ് കുമാർ ഇന്ന് വൈകീട്ട് മൂന്ന് മണിയായിട്ടും മുറി ഒഴിഞ്ഞു കൊടുക്കാതിരുന്നതിനെ തുടർന്നുള്ള പരിശോധനയിൽ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . വൈത്തിരിയിൽ ആധാരമെഴുത്താണ് ജോലി .ഭാര്യ: രതി ,അർജുൻ മനു എന്നിവർ മക്കളാണ് . ബന്ധുക്കൾ എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ പോസ്റ്റ് മാർട്ടത്തിനയക്കും

Vadasheri Footer