Post Header (woking) vadesheri

കോവിഡ് വാക്സിൻ വിതരണത്തിലെ ക്രമക്കേട്, കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകണം എന്നാവശ്യപ്പെട്ടുകൊണ്ട’ ഗുരുവായൂർ മണ്ഡലത്തിലെ കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .സമരം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി എ ഗോപപ്രതാപൻ ഉൽഘാടനം ചെയ്തു. വാക്സിൻ നൽകുന്നതിലും, ഭരണപരാജയത്തിലും, സഹകരണ ബാങ്കിലെ കൊള്ളകളിലും മുഖം നഷ്ടപ്പെട്ട സി പി എം, കോൺഗ്രസ്സ് നേതാക്കന്മാരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെതിരെ കോൺഗ്രസ് ഒറ്റകെട്ടായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും ഗോപപ്രതാപൻ പറഞ്ഞു.

Ambiswami restaurant

നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ അധ്യക്ഷത വഹിച്ചു
കോൺഗ്രസ്സ് നേതാക്കളായ ഒ കെ ആർ മണികണ്ഠൻ , ശശി വാർണാട്ട്, പി ഐ ലാസർ മാസ്റ്റർ, പ്രവാസി കോൺഗ്രസ്സ് ഭാരവാഹി സി സാദിഖലി , അരവിന്ദൻ പല്ലത്ത്, വി കെ രാജേഷ് ബാബു, ശിവൻ. പാലിയത്ത് – കണ്ണൻ പാലിയത്ത്, നവനീത് കണ്ണൻ, ബാബുരാജ് ഗുരുവായൂർ, മേഴ്സി ജോയി , പ്രമീള ശിവശങ്കരൻ , സുഷ ബാബു. പ്രിയ രാജേന്ദ്രൻ ,പ്രതീഷ് ഓടാട്ട്,
കൗൺസിലർമാരായ : കെ പി എ റഷീദ്, സി എസ് സൂരജ്, വി കെ സുജിത്ത്, രേണുക ടീച്ചർ എന്നിവർ സംസാരിച്ചു.
സമാപന യോഗം ബാലൻ വാർണാട്ട്, ഉദ്ഘാടനം ചെയ്തു.

Second Paragraph  Rugmini (working)