
സായി മന്ദിരത്തിലെ ഭണ്ഡാര മോഷ്ടാവ് അറസ്റ്റില്‍

ഗുരുവായൂർ : മമ്മിയൂര്‍ സായി മന്ദിരത്തിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ ടെമ്പിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് പഞ്ചവടി പുതുവീട്ടില്‍ ബാദിഷയെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 28ന് പുലര്‍ച്ചെയാണ് മോഷണം നടന്നത്.


പൊലീസിന് ലഭിച്ച സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മതില്‍ ചാടികടന്ന് വന്ന് മോഷ്ടാവ് ഭണ്ഡാരം എടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സായി മന്ദിരം അധികൃതര്‍ പൊലീസിന് കൈമാറിയിരുന്നു. പേരാമംഗലം സ്റ്റേഷന്‍ പരിധിയില്‍ നേരത്തെ ഒരു മോഷണ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ഇന്‍സ്‌പെക്ടര്‍ കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ മധു, സി.പി.ഒമാരായ സന്ദീഷ്, റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
