ക്ഷേത്ര നടയിലെ കോഫീ ബൂത്തിൽ നിന്നും നൽകിയത് പാറ്റ വീണ കോഫീ , പരാതി പറഞ്ഞപ്പോൾ ഭീഷണി
ഗുരുവായൂർ : പാറ്റ വീണ കോഫീ മാറ്റി നല്കണമെന്ന് ആവശ്യപ്പെട്ട ആളെ ക്ഷേത്ര നടയിലെ കോഫീ ബൂത്ത് ജീവനക്കാരൻ അസഭ്യം പറയുകയും ഭീഷണി പെടുത്തുകയും ചെയ്തതായി ആക്ഷേപം . ഇത് സംബന്ധിച്ച് ക്ഷേത്രത്തിൽ തൊഴാൻ എത്തിയ പാലാ സ്വദേശി അജിത് അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി ഞായറാഴ്ച വൈകീട്ട് ആണ് സംഭവം .കോഫീ ബൂത്തിൽ നിന്നും നൽകിയ കോഫിയിൽ പാറ്റയെ കണ്ടപ്പോൾ കോഫീ മാറ്റി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് ജീവനക്കാരൻ അസഭ്യം പറഞ്ഞത് . പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ എനിക്കെതിരെ പരാതി നൽകിയാൽ ഗുരുവായൂർ വിട്ടു പോകില്ലെന്നും ഭീഷണി പെടുത്തിയത്രെ . ക്ഷേത്ര നടയിലുള കോഫീ ബൂത്തിനെതിരെ നിരന്തര പരാതി ആണ് ഉയരുന്നത് .രാവിലെ കോഫിയോടപ്പം തലേ ദിവസത്തെ വട നൽകിയെന്ന് പറഞ്ഞു ഭക്തരുമായി സ്ഥിരം വഴക്ക് ഉണ്ടാകാറുണ്ടെന്ന് പരാതിയുണ്ട്