Post Header (woking) vadesheri

കുറഞ്ഞ വേതനത്തിന് പണി യെടുക്കുന്നവരെ ചേർത്തു നിർത്തുന്ന നയമാണ് : മന്ത്രി ബിന്ദു കൃഷ്ണ

Above Post Pazhidam (working)

തിരുവനന്തപുരം :പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ ചേർത്തുനിർത്തുന്ന നയമാണ് സർക്കാരിന്റേതെന്നും സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രസ്താവിച്ചു . ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് കേരള തിരുവനന്തപുരം  സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി .

Srepathi

സമൂഹത്തിൽ വിപ്ലവകമായ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ അവഗണിക്കുന്ന സമീപനത്തിന് സർക്കാർ കൂട്ടുനിൽക്കില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് എ. പി .ജിനൻ അധ്യക്ഷനായി.


സ്ത്രീകൾക്ക് യാത്ര സൗജന്യം നൽകുന്ന പദ്ധതിയായ പ്രിയദർശിനി പദ്ധതി യുടെ കയ്യടി നൽകേ ണ്ടത്  രാഹുൽ ഗാന്ധി ക്കാണ്. അദ്ദേഹത്തിന്റെ സ്വപ്നം  നടപ്പാക്കുകയാണ് തങ്ങൾ ചെയ്തത്,ആര് എതിർത്താലും നിർത്തലാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പ്രസ്താവിച്ചു  പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് കെ എസ്‌ ആർ ടി സി യിൽ സൗജന്യ യാത്ര അനുവദിക്കുന്നത് പരിഗണിക്കും.സംസ്ഥാനത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചുവെന്നും അതിനോടൊപ്പം നിൽക്കുന്ന പ്രാദേശിക മാധ്യമപ്രവർത്തകരെ ചേർത്തുനിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതൊന്നും മന്ത്രി കൂട്ടിച്ചേർത്തു .

First Paragraph Jitesh panikar (working)

സംസ്ഥാന ഭാരവാഹികളായ രാജൻ വി പൊഴിയൂർ ,മഹമൂദിയ തൃശ്ശൂർ ,ബൈഷിവർക്കല ,സുനിൽ ദത്ത് സുകുമാരൻ , അനിൽ രാഘവൻ ,ശ്രീലക്ഷ്മി ശരൺ തുടങ്ങിയവർ പ്രസംഗിച്ചു