Header 1 = sarovaram
Above Pot

തെച്ചികോട്ടുകാവ് രാമചന്ദ്രന് ആജീവനാന്ത വിലക്കിന് സാധ്യത

ഗുരുവായൂർ : കോട്ടപ്പടി ചേമ്പാല കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ രണ്ട് പേരെ ചവിട്ടി കൊന്ന തെച്ചി കോട്ടു കാവ് രാമചന്ദ്രൻ എന്ന ആനക്ക് ഏർപ്പെടുത്തിയ 15 ദിവസത്തെ വിലക്കിന് ശേഷം ആജീവനാന്ത വിലക്കിന് സാധ്യത . ചെറിയ ശബ്ദം പോലും ആനയെ പ്രകോപിക്കുന്നതാണ് അപകടങ്ങൾക്ക് വഴി വെക്കുന്നതെന്നാണ് വിലയിരുത്തൽ .കണ്ണുകൾക്ക് കാഴ്ച ഇല്ലാതെ ആയതോടെയാണ് കൊമ്പന് ഭയം കൂടിയതത്രെ .

പടക്കവും കതിനയും പൊട്ടിക്കാതെ ഉത്സവങ്ങൾ നടക്കില്ല. ഇത് ആനയെ ഏറെ ഭയപ്പെടുത്തുന്നു . ആജീവനാന്ത വിലക്കിനെ സാധൂകരിക്കുന്ന രീതിയുലുള്ള റിപ്പോർട്ട് ആണ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നൽകിയിട്ടുള്ളതെന്ന് അറിയുന്നു . ഇതിനെ മറികടക്കാൻ ഉള്ള തിരക്കിട്ട ശ്രമത്തിലാണ് തെച്ചിക്കോട്ട് കാവ് ദേവസ്വം . ഇതിനു മുൻപും ഇത്തരം വിലക്കുകൾ ദേവസ്വം മറി കടന്നിട്ടുണ്ട് . കോടികൾ ആണ് ഒരു വർഷം ഈ കൊമ്പൻ ദേവസ്വത്തിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നത് . ആനയെ പരിചരിക്കാൻ അഞ്ച് പാപ്പാൻ മാരെയാണ് ദേവസ്വം നിയോഗിച്ചിട്ടുള്ളത് . ഇതിനു പുറമെ എഴുന്നള്ളിപ്പ് നടക്കുന്നിടത്ത് കൊമ്പനെ ശ്രദ്ധിക്കാൻ മറ്റൊരു ടീമിനെയും എത്തിക്കും .

Astrologer

കേരളത്തിൽ തലപൊക്കത്തിൽ ഒന്നാമനായ കൊമ്പന് ഉത്സവങ്ങളിൽ എഴുന്നള്ളിക്കുമ്പോൾ തിടമ്പ് ഏറ്റാനോ ,ഇല്ലെങ്കിൽ തിടമ്പ് ഏറ്റിയ ആനയുടെ വലം പറ്റോ നൽകിയില്ലെങ്കിൽ എഴുന്നള്ളിപ്പിൽ നിന്ന് ദേവസ്വം പിൻ വലിക്കുകയും ചെയ്യും . വിലക്ക് വന്നാൽ പല ഉത്സവ കമ്മറ്റിക്കാരും ബുദ്ധിമുട്ടിലാകും. പൂരങ്ങളുടെ സീസണിൽ അനക്ക് വിലക്ക് വന്നാൽ ഈ കൊമ്പനെ ഏൽപ്പിച്ച കമ്മറ്റിക്കാർക്ക് പകരം ഇതിനൊപ്പം കിട പിടിക്കാവുന്ന മറ്റ് ആനകളെ ലഭിക്കുക എളുപ്പമല്ല . പല സ്ഥലത്തും ഈ ആനയുടെ ആരാധകർ ആകും ലക്ഷങ്ങൾ കയ്യിൽ നിന്ന് നൽകി ആനയെ സ്പോൺസർ ചെയ്യുക . രാമചന്ദ്രൻ വരില്ലെന്ന് കണ്ടാൽ സ്പോണ്സർമാരും പിന്മാറും . മറ്റ് ആനയെ കൊണ്ടുവരാനുള്ള ചിലവും ഉത്സവ കമ്മറ്റിക്കാർ കണ്ടത്തേണ്ടിവരും . ഇതിനിടെ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് . ഉന്നത തല സമ്മർദ മാണ് അന്വേഷണം ഇഴഞ്ഞു നീങ്ങാൻ കാരണം എന്നറിയുന്നു.

Vadasheri Footer