Post Header (woking) vadesheri

തീര സംരക്ഷണ സേനാ മേധാവി ഗുരുവായൂർ ക്ഷേത്രദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ: ഇൻഡ്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വീരേന്ദ്ര സിങ് പത്താനിയയും കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. വെളളിയാഴ്ച വൈകുന്നേരമാണ് വി.എസ്. പത്താനിയ, പത്നി നീലിമ പത്താനിയ ,തീരസംരക്ഷണസേനാ ഉപമേധാവി ശിവമണിപരമേശ് എന്നിവരുൾപ്പെട്ട സംഘം ഗുരുവായൂരിലെത്തിയത്.

Ambiswami restaurant

വൈകുന്നേരം നട തുറന്ന നേരം ക്ഷേത്രത്തിലെത്തിയ അദ്ദേഹം കാഴ്ചശീവേലി കണ്ടു. തുടർന്നായിരുന്നു ഭഗവദ് ദർശനം. ദർശന ശേഷം പ്രസാദകിറ്റും അദ്ദേഹത്തിന് നൽകി. നേരത്തെ ശ്രീവൽസം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹത്ത ദേവസ്വം ഭരണസമിതി അംഗം സി.മനോജ് പൊന്നാടയണിയിച്ചുസ്വീകരിച്ചു. പബ്ലിക്കേഷൻ അസി.മാനേജർ കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ.ജി.നാഥ്, കലാനിലയം സുപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ സന്നിഹിതരായി

Second Paragraph  Rugmini (working)