Post Header (woking) vadesheri

എൽ എഫ് കോളേജിൽ ഫിലിം ഫെസ്റ്റിവൽ

Above Post Pazhidam (working)

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജിലെ പി.ജി. ഡിപ്പാർട്ട്മെന്റ് ഓഫ് മൾട്ടിമീഡിയയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച MLF ’26 ഫിലിം ഫെസ്റ്റിവൽ   ചലച്ചിത്ര പ്രവർത്തകൻ ടോം ഇമ്മട്ടി  ഉത്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജെ. ബിൻസി അധ്യക്ഷത വഹിച്ചു.

Poonthanam

പരിപാടിയുടെ ഭാഗമായി നടന്ന സംവാദത്തിൽ സിനിമയിലേക്കുള്ള തന്റെ യാത്ര, ഒരു ആശയം സിനിമയായി രൂപപ്പെടുത്തുന്ന പ്രക്രിയ, സംവിധായകന്റെ ഉത്തരവാദിത്വങ്ങൾ, ചലച്ചിത്ര മേഖലയിലെ വിവിധ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ടോം ഇമ്മട്ടി വിദ്യാർത്ഥികളുമായി പങ്കുവെച്ചു. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങളും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു.

Vasudev Inn
Rugmani 700-200

സിനിമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ ചലച്ചിത്ര പ്രവർത്തകനുമായി നേരിട്ട് സംവദിക്കാനും ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും ലഭിച്ച അവസരമായിരുന്നു പരിപാടിയുടെ പ്രധാന സവിശേഷത. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഫെസ്റ്റിവൽ, സിനിമയെക്കുറിച്ചുള്ള പ്രായോഗിക അറിവും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്നതിനുള്ള വേദിയായി.

മൾട്ടിമീഡിയ വിദ്യാർത്ഥികളുടെ സിനിമാ പഠനത്തിന് പ്രായോഗികവും അനുഭവാധിഷ്ഠിതവുമായ സമീപനം നൽകുന്നതിനൊപ്പം ചലച്ചിത്ര മേഖലയിലെ സാധ്യതകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും MLF ’26 ഫിലിം ഫെസ്റ്റിവൽ അവസരമൊരുക്കി.

First Paragraph Jitesh panikar (working)