Post Header (woking) vadesheri

ദേവസ്വം ചിലവിൽ ചെയർമാന് വീട് നൽകരുത് : നിഖിൽ.ജി.കൃഷ്ണൻ

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ചെയർമാനെതിരെ വീണ്ടും ശക്തമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്‌ണൻ. ദേവസ്വം ചിലവിൽ ചെയർമാന് വീട് വാടകക്കെടുത് നൽകാൻ ദേവസ്വം ഭരണ സമിതി തീരുമാനമെടുത്തതായി ചൂണ്ടിക്കാട്ടിയാണ് നിഖിൽ ചെയർമാനെതിരെ രംഗത്തു വന്നിട്ടുള്ളത്.

Poonthanam
Rugmani 700-200

ആഗസ്റ്റ് നാലിന് ചേർന്ന ഭരണ സമിതി യോഗത്തിലെ ഏഴാം നമ്പർ തീരുമാനത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ദേവസ്വം കമ്മീഷണർ എന്നിവർക്ക് നിഖിൽ നിവേദനം നൽകി. ദേവസ്വം ഓഫീസ് കെട്ടിടത്തിൽ എല്ലാ ഭരണസമിതി അംഗങ്ങൾക്കും സ്യൂട്ട് റൂം ലഭ്യമായിരിക്കുമ്പോഴാണ് ചെയർമാനും ഇഷ്‌ടക്കാർക്കും താമസിക്കാൻ ദേവസ്വം ചിലവിൽ വീട് വാടകയ്ക്ക് എടുത്ത് താമസിക്കാനുള്ള നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Vasudev Inn

സഹകരണ ബാങ്ക് ജീവനക്കാരനായ തൻ് ഇഷ്ടക്കാരനെ നിയമവിരുദ്ധമായി പി.എ ആയി നിയമിച്ച് അധിക ബാധ്യതയാണ് മാസം തോറും എ.വി ഗോപിനാഥ് ഗുരുവായൂർ ദേവസ്വത്തിന് നിലവിൽ വരുത്തിവെച്ചിട്ടുള്ളതെന്നും പരാതിയിലുണ്ട്. ഇക്കാര്യത്തിലും നിഖിൽ നേരത്തെ പരാതി നൽകിയിട്ടുണ്ട്. ദേവസ്വം ചട്ടങ്ങളും, ദേവസ്വം എംപ്ലോയീസ് റെഗുലേഷനുമെല്ലാം കാറ്റിൽ പറത്തി തന്റെ ആശകളും, ഇഷ്‌ടങ്ങളും നടപ്പിലാക്കി മുന്നോട്ട് പോവാനാണ് ദേവസ്വം ചെയർമാൻ ഉദ്ദേശിക്കുന്നതെങ്കിൽ പരസ്യമായ സമരങ്ങളിലേക്കും, നിയമനടപടികളിലേക്കും കടക്കുമെന്നും മുന്നറിയിപ്പ് നൽകി.