Post Header (woking) vadesheri

ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.

Above Post Pazhidam (working)

തൃശ്ശൂര്‍: ചേർപ്പ് ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ എട്ടാംവാര്‍ഡിലെ ആറാട്ടുപുഴ ചേരിപറമ്പിൽ വീട്ടിൽ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരെയാണ് ശനിയാഴ്ച രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Poonthanam

Vasudev Inn
Rugmani 700-200

ശിവദാസിനെ വീടിന് മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ വീടിനകത്ത് പരിശോധിച്ചപ്പോള്‍ സുധയുടെ മൃതദേഹവും കണ്ടെത്തി. സുധ വിഷം കഴിച്ച്‌ ജീവനൊടുക്കിയെന്നാണ് സംശയം. ശിവദാസൻ തെങ്ങ് കയറ്റ തൊഴിലാളിയാണ്.

First Paragraph Jitesh panikar (working)

വിവരമറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ എങ്ങനെയാണ് മരണം സംഭവിച്ചതെന്നടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.