Madhavam header
Above Pot

നിരോധിച്ച നോട്ടുകൾ നൽകി ഭഗവാനെ പറ്റിക്കുന്ന ഭക്തർക്ക് കുറവില്ല , ഭണ്ഡാരം വരവായി 5.51 കോടിയും, നാല് കിലോ സ്വർണവും ലഭിച്ചു

ഗുരുവായൂര്‍: നോട്ട് നിരോധനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടെങ്കിലും, നിരോധിച്ച നോട്ടുകൾ നൽകി ഭഗവാനെ പറ്റിക്കുന്ന വിശ്വാസികൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല നിരോധിച്ച 1000/-രൂപയുടെ 36-നോട്ടുകളും, 500/-രൂപയുടെ 57-നോട്ടുകളും അടക്കം 64,000രൂപയുടെ നിരോധിത നോട്ടുകളാണ് ഭക്തർ ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് .

Astrologer

ഇത് അടക്കം കോടിക്കണക്കിനു രൂപയുടെ നിരോധിച്ച നോട്ടുകളാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ദേവസ്വം അധികൃതർ സൂക്ഷിച്ചുവെച്ചിരിക്കുന്നത് .ശിവകാശയിലെ പടക്ക നിർമാണ കമ്പനികളിലേക്ക് പഴയ പേപ്പറിന്റെ വിലക്ക് തൂക്കി വിൽ ക്കാമെന്നതല്ലാതെ വേറെ ഒരു ഉപയോഗവും ഈ നിരോധിത നോട്ടുകൾ കൊണ്ട് ഇല്ല. പഴയകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന 100-രൂപയുടെ ഒരു നോട്ടും ഭണ്ഡാരത്തില്‍ നിന്നും ലഭിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഡിസംബര്‍ മാസത്തെ ഭണ്ഡാരവരവ് ആയി 5,51,64,436-(അഞ്ചുകോടി, അമ്പത്തൊന്ന് ലക്ഷത്തി, അറുപത്തി നാലായിരത്തി നാനൂറ്റി മുപ്പത്താറ്) രൂപ ലഭിച്ചു .ഇതിനു പുറമെ 4.135.600 ( 4-കിലോ, 135-ഗ്രാം, 600-മില്ലിഗ്രാം)സ്വര്‍ണ്ണവും, 11.260 കിലോഗ്രാം വെള്ളിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണല്‍ ചുമതല.

Vadasheri Footer