ഉത്സവപ്രേമികള്‍ക്ക് വര്‍ണകാഴ്ചകളുടെ വിസ്മയം തീര്‍ത്ത് ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം പെയ്തിറങ്ങി
ചാവക്കാട്: തൃശൂർ ജില്ലയിലെ പ്രശസ്തമായ ഉത്സവങ്ങളിൽ ഒന്നായ ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവം , ഉത്സവപ്രേമികള്‍ക്ക് വര്‍ണകാഴ്ചകളുടെ വിസ്മയം തീര്‍ത്ത് പെയ്തിറങ്ങി .രാവിലെ ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി നാരായണന്‍കുട്ടി ശാന്തി,മേല്‍ശാന്തി ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ഉച്ചക്ക് 2.30-ന് ക്ഷേത്രം വക എഴുന്നള്ളിപ്പ് ആരംഭിച്ചു. മൂന്നിന് വിവിധ കരകളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
വിവിധ വാദ്യമേളങ്ങളും വര്‍ണകാവടികളും പ്രാചീന കലാരൂപങ്ങളും ആനകളുമെല്ലാം അകമ്പടിയായ എഴുന്നള്ളിപ്പുകള്‍ വൈകീട്ടോടെ ക്ഷേത്രത്തിലെത്തി.തുടര്‍ന്ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പില്‍ കേരളത്തിലെ തലയെടുപ്പിൽ മുന്നിൽ നിൽക്കുന്ന 26 ആനകള്‍ പങ്കെടുത്തു.കുട്ടിയെഴുന്നള്ളിപ്പില്‍ പാണ്ടി മേളത്തിന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരും പഞ്ചവാദ്യത്തിന് ശങ്കരപുരം പ്രകാശന്‍ മാരാരും പ്രമാണം വഹിച്ചു .
.ദൃശ്യ,കോഴിക്കുളങ്ങര,ശ്രീനാരായണസംഘം,തത്വമസി,മഹേശ്വര,ശിവലിംഗദാസ,ഗുരുദേവ,ഗുരുശക്തി,സമന്വയ,സനാതന,നടക്കാവിന് കിഴക്ക്,നടക്കാവിന് പടിഞ്ഞാറ് തുടങ്ങിയ ഉത്സവാഘോഷ കമ്മിറ്റികളാണ് എഴുന്നള്ളിപ്പില്‍ പങ്കെടുത്തത്.വൈകീട്ട് ദീപാരാധനക്ക് ശേഷം ഗുരുവായൂര്‍ തേലംമ്പറ്റ ബ്രദേഴ്‌സിന്റെ തായമ്പക അരങ്ങേറി .പുഞ്ചിരി വെടിക്കെട്ട് കമ്മിറ്റിയുടെ ഫാന്‍സി വെടിക്കെട്ടും വൈകീട്ട് ഉണ്ടായി..രാത്രി 9.30-ന് ആറാട്ട് എഴുന്നള്ളിപ്പും 10.30-ന് ആറാട്ടും നടന്നു.തുടര്‍ന്ന് നടന്ന കൊടിയിറക്കലോടെ ഉത്സവത്തിന് സമാപനമായി.ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പ്രൊഫ : സി.സി.വിജയന്‍, സെക്രട്ടറി എം.കെ.വിജയന്‍, ട്രഷറര്‍ എന്‍.കെ.രാജന്‍, വൈസ് പ്രസിഡന്റുമാരായ കെ.എ.വേലായുധന്‍, എ.എ.ജയകുമാര്‍, ജോയന്റ് സെക്രട്ടറിമാരായ കെ.എന്‍.പരമേശ്വരന്‍, കെ.ആര്‍.രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.