സാധാരണക്കാരെ ഭീഷണി പെടുത്തി പണം പിരിച്ച് സി പി എം സ്വത്ത് ഉണ്ടാക്കുന്നു : ഒ അബ്ദുറഹ്മാന്‍കുട്ടി
ചാവക്കാട് : സാധാരണക്കാരായ ജനങ്ങളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്ത് സി പി എമ്മിന് സ്വത്തും, ഭൂമിയും, ഉണ്ടാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മുന്‍ ഡി സി സി പ്രസിഡണ്ട് ഒ അബ്ദുറഹ്മാന്‍കുട്ടി അഭിപ്രായപ്പെട്ടു. യു ഡി എഫ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധസായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കട്ടുമുടിക്കാന്‍ വേണ്ടിയാണ് കേന്ദ്ര , കേരള ഗവര്‍മെന്‍റുകള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് . എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ പോലും അറിയാതെയാണ് സി പി എം കേരളത്തില്‍ തീവെട്ടികൊള്ള നടത്തിയത്. യുഡിഎഫ് ഇതിനെതിരെ ശക്തമായ സമര മുറകളുമായി രംഗത്തിറങ്ങുകയാണ്. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ആര്‍ വി അബ്ദുറഹീം, അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ കെ നവാസ്, എ കെ അബ്ദുല്‍ കരീം, വി കെ മുഹമ്മദ്, പി എ ഷാഹുല്‍ ഹമ്മീദ്, വി കെ യൂസഫ്, മന്ദലംകുന്ന് മുഹമ്മദുണ്ണി , ജലീല്‍ വലിയകത്ത്, തോമസ് ചിറമേല്‍, വി കെ ഫസലുല്‍ അലി,
എ എ അലാവുദ്ധീന്‍, എ വി ഹംസ കുട്ടി ഹാജി, കെ പി ഉമ്മര്‍, തെക്കരകത്ത് കരീം ഹാജി, ഉസ്മാന്‍ എടയൂര്‍, നൗഷാദ് തെരുവത്ത്, , ഫൈസല്‍ കാനാമ്പുള്ളി, ഷെരീഫ് ചാവക്കാട്, അലി അകലാട്, ക കെ ഹംസ കുട്ടി, സി മുഹമ്മദലി, സലാം അകലാട്, സി അഷറഫ്, ചാക്കോ, പി കെ അബൂബക്കര്‍ നിയാസ് ഒരുമനയൂര്‍, കെ കെ ഷിബു, സുരേന്ദ്ര മരക്കാന്‍,
ലൈല മജീദ്, പ്രിയ ഗോപിനാഥ്, സുലൈഖ, തുടങ്ങിയവര്‍ സംബന്ധിച്ചു.