പഴഞ്ഞി എം.ഡി കോളെജിൽ ക്യുയർ ഫെസ്റ്റ് സംഘടിപ്പിച്ചു.

കുന്നംകുളം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ പഴഞ്ഞി എം.ഡി കോളെജിൽ ക്യുയർ ഫെസ്റ്റ് സംഘടിപ്പിച്ചു.
കോളെജ് ഓഡിറ്റോറിയത്തിൽ നടന്ന ക്യുയർ ഫെസ്റ്റിന്റെ ഉദ്ഘാടനം സിനിമതാരം ഹിമ ശങ്കർ ഉദ്ഘാടനം ചെയ്തു. സിനിമാതരം റെയ്ജാൻ രാജൻ . കുന്നംകുളം എസ്.ഐ യു.കെ ഷാജഹാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. തുടർന്ന് ഭിന്നലിംഗക്കാരിലെ വിശിഷ്ടവ്യക്തികളെ ആദരിച്ചു. ട്രാൻസ് ദമ്പതിമാരായ സൂര്യ, ഇഷാൻ, ശ്യാമ എസ് പ്രഭ, ഹരിണി ചന്ദന, പ്രജിത്ത് , വിജയരാജ മല്ലിക, വിജി റഹ്മാൻ, തീർത്ഥസാവിക, പ്രവീൺനാഥ്, ചിഞ്ചു അശ്വതി,ത്യപ്തി ഷെട്ടി, മോനിഷ ശേഖർ, സിസിലി ജോർജ്ജ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത് . യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹികളായ പി. സുജ, കെ രശ്മി, മുഹമ്മി ഷിഹാബ്, അൻഷ അശോകൻ, എൻ.എസ് ഷിജിൽ, എം.ഡി കോളെജ് പ്രിൻസിപ്പാൾ പ്രൊഫ. ബേബി ജോസഫ്, ചെയർ പേഴ്‌സൺ കെ ജിഷ, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോളെജ് വിദ്യാർത്ഥികളും ഭിന്നലിംഗക്കാരും അവതരിപ്പിച്ച കലാപരിപാടികളും ഫാഷൻ ഷോയും അരങ്ങേറി.

Leave A Reply

Your email address will not be published.