Above Pot

പ്രളയം കവർന്ന സ്ഥലങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.

കുന്നംകുളം : ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 62-ാം ശ്രാദ്ധാചരണത്തിന്റ ഭാഗമായി ചൊവ്വന്നൂർ സെന്റ് തോമസ് കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രളയം കവർന്ന സ്ഥലങ്ങളിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.
ദൈവീകമായ വരദാനത്തിന്റെ സൗഭാഗ്യം ഏറ്റുവാങ്ങി ദൈവവിളിക്കനുസൃതമായ വിശുദ്ധജീവിതം നയിച്ച് സഭയ്ക്കും സമൂഹത്തിനും ഏറെ നന്മകൾ നൽകി കടന്നുപോയ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ 62-ാം ശ്രാദ്ധാചരണത്തോ
നുബന്ധിച്ചാണ് അരിയും പല വ്യഞ്ജനങ്ങളുമടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തത്. ഇരിഞ്ഞാലക്കുട എടക്കുളം, തൃശ്ശൂർ പുള്ള് മേഖലകളിലും ചൊവ്വന്നൂരിലുമാണ്് കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തത്. പ്രളയമേഖലയിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി പുറപ്പെട്ട വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചൊവ്വന്നൂർ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ കുന്നംകുളം തഹസിൽദാർ ടി ബ്രീജാ കുമാരി നിർവ്വഹിച്ചു. പള്ളി വികാരി ഫാ. അനീഷ് നെല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. കൈക്കാരന്മാരായ ഇ.എഫ് ജോയ്, പി.ഡി.ഷിജു, എം.വി.ഡൊമിനിക്, ജനറൽ കൺവീനർ എം.വി.വിൽസൻ, ഊക്കൻ സ്മാരക സമിതി പ്രസിഡന്റ് പി.ഐ.ജോർജ്ജ്, ട്രഷറർ ടി.ടി.ബിജു, എന്നിവർ നേതൃത്വം നൽകി. തുടർന്ന് ആലപ്പാട് പൊറത്തൂരിൽ നടന്ന കിറ്റ് വിതരണം സെന്റ് ആന്റണീസ് പള്ളി വികാരി ബെന്നി കിടങ്ങൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട എടക്കുളത്ത് നടന്ന കിറ്റ് വിതരണോദ്ഘാടനം സെന്റ് സെബാസ്റ്റിയൻ പള്ളി വികാരി ഫാ ഇഗ്ന്യേഷ്യസ് ചിറ്റിലപ്പിള്ളി, ഫാ ജോർജ്ജ് പയസ് ഊക്കൻ എന്നിവർ നിർവ്വഹിച്ചു . 350 ഓളം കുടുംബങ്ങൾക്കാണ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തത്. വിവിധ പ്രദേശങ്ങളിൽ നടന്ന കിറ്റ് വിതരണത്തിന് എം.ആർ ജോണി , പോൾ മണ്ടുംപാൽ, ജോഫി ജോസ്, സെബാസ്റ്റിയൻ സി ഊക്കൻ, ജോർജ്ജ് ജെ ഊക്കൻ, സർഗീവ് ജെ ഊക്കൻ എന്നിവർ നേത്യത്വം നൽകി

First Paragraph  728-90