ദുരിതാശ്വാസം , സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ചെക്ക് കൈമാറി.
തൃശൂർ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ആദ്യ ഗഡുവായി 50,000 രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് ഫോറം സെക്രട്ടറി എന്‍ ശ്രീകുമാര്‍ കൈമാറി. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡണ്ട് അലക്സാണ്ടര്‍ സാം, മലയാള മനോരമ ചീഫ് എഡിറ്റര്‍ പി എ കുര്യാക്കോസ് എന്നിവര്‍ സന്നിഹിതരായി.