Post Header (woking) vadesheri

ഹര്‍ത്താല്‍ , ചാവക്കാട് യു.ഡി.എഫ്. പ്രകടനം നടത്തി

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട്ടെ പോലിസ് നരനായാട്ടില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി ചാവക്കാട്ട് നഗരത്തില്‍ യു.ഡി.എഫ്. പ്രകടനം നടത്തി.മുതുവട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം ചാവക്കാട് നഗരസഭ ചത്വരത്തില്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

ഗ്രനേഡ് പൊട്ടിക്കാന്‍ മാത്രം എന്ത് അക്രമസംഭവമാണ് മാര്‍ച്ചില്‍ ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കണമെന്ന് റഷീദ് പറഞ്ഞു.ജനാധിപത്യരീതിയില്‍ നടത്തിയ സമരത്തെ പോലീസ് ഇത്തരത്തില്‍ അടിച്ചമര്‍ത്തുന്നത് അനുവദിക്കാനാവില്ല.ഭരണം മാറുമെന്ന കാര്യം പോലീസ് ഓര്‍ക്കണമെന്നും സി.എച്ച്. റഷീദ് പറഞ്ഞു. യു.ഡി.എഫ്. നേതാക്കളായ ജോസ് വള്ളൂര്‍,പി.യതീന്ദ്രദാസ്,കെ.നവാസ്,ആര്‍.വി.അബ്ദുറഹീം, വി.വേണുഗോപാല്‍,തോമസ് ചിറമ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.എം.വി.ഹൈദരാലി, കെ.എം. ഷിഹാബ്, അക്ബര്‍ കോനേത്ത്,എ.എം.അലാവുദ്ദീന്‍,കെ.വി.സത്താര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.