Madhavam header
Above Pot

ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ വയലിന്‍ ഡ്യുയറ്റ്.

ഗുരുവായൂര്‍ : ഗുരുവായൂര്‍ ചെമ്പൈ സംഗീതമണ്ഡപത്തില്‍ വൈകീട്ട് ആറു മുതല്‍ ഒന്‍പത് വരെ നടന്ന വിശേഷാല്‍ കച്ചേരിയില്‍ രാത്രി എട്ടു മുതല്‍ മൈസൂര്‍ നാഗരാജ് ,മൈസൂര്‍ മഞ്ജുനാഥ് എന്നിവര്‍ അവതരിപ്പിച്ച വയലില്‍ ഡ്യുയറ്റ് സംഗീതാസ്വാദകരെ സംഗീതത്തിന്‍റെ ഉത്തുംഗ ശ്രുംഗത്തിലേക്ക് ആനയിച്ചു . ബ്രോവ ദാരമാ … ബഹുദാരി രാഗം ആദിതാളം , നീ ദയരാദാ… വസന്ത ഭൈരവി രാഗം , രൂപക താളം , നഗുമോ മു …ആഭേരി രാഗം ,ആദി താളം എന്നീ കീര്‍ത്തന ങ്ങളും , സിന്ധു ഭൈരവി രാഗത്തിലുള്ള ഭജനും ആണ് വയലിനില്‍ മാസ്മരികത തീര്‍ത്തത് .

chemabi special kacheri

Astrologer

വൈകീട്ട് ആറു മണി മുതല്‍ ഗായത്രി ഗിരീഷിന്‍റെ കച്ചേരി അരങ്ങേറി .ദേവ ദേവ കലയാമി – മായാമാളവഗൌളരാഗം – രൂപക താളം , സ്വാഗതം കൃഷ്ണ … മോഹനം രാഗം ആദി താളം , ചേത ശ്രീ ബാലകൃഷ്ണം …ദ്വി ജാ വന്തി രാഗം ,രൂപക താളം , ഗുരുവായുരപ്പനെ … രീതി ഗൗള രാഗം , ആദി താളം , രാജീവാക്ഷ ബാരോ …. ശങ്കരാഭരണം രാഗം ,ആദി താളം , കാക്കൈ ചിറകിനിലേ ….. ബ്രുന്ദാവന സാരംഗ രാഗം ആദി താളം , ശ്രീ വാസുദേവ … ബിഹാഗ് രാഗം ,ആദി താളം , തില്ലാന … മധുവന്തി രാഗം , ആദി താളം എന്നീ കീര്‍ത്തനങ്ങളാണ് ആലപിച്ചത് . കണ്ട ദേവി വിജയ രാഘവന്‍ വയലിന്‍ , തിരു നാഗേ ശ്വരം മണികണ്ടന്‍ മൃദംഗം, ഉടുപ്പി ബാലകൃഷ്ണന്‍ ഘടം എന്നിവര്‍ പക്കമേളത്തില്‍ പിന്തുണ നല്‍കി .

തുടര്‍ന്ന് വിഷ്ണു ദേവ് നമ്പൂതിരിയുടെ കച്ചേരി അരങ്ങേറി .മാരുബല്‍ഗ… ശ്രീരഞ്ജിനി രാഗം -ആദിതാളം , പങ്കജ ലോചന … കല്യാണി രാഗം -മിശ്ര ചാപ് താളം , ശ്രീകൃഷ്ണം ഭജ ….തോഡി രാഗം -ആദി താളം , മഹനീയ മാധവ ….. ഹഹംസനാദം രാഗം – ആദിതാളം എന്നീ കീര്‍ത്തനങ്ങളാണ് അദ്ദേഹം ആലപിച്ചത് . സംഗീത മണ്ഡപത്തില്‍ ഇതുവരെ 850 ഓളം പേര്‍ സംഗീതാര്‍ച്ചന നടത്തി

Vadasheri Footer