Header 1 vadesheri (working)

ചാവക്കാട് നഗരസഭക്ക് 73.03 കോടിയുടെ ബജറ്റ്

Above Post Pazhidam (working)

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ 73.03 കോടിയുടെ വരവും 69.82 കോടിയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ് അവതരിപ്പിച്ചു.
നഗരസഭയിൽ ഭൂമിയുള്ള എല്ലാർക്കും വീട് നിർമ്മാണത്തിനായി 4.25 ലക്ഷം രൂപ നൽകും. നടപ്പ് വർഷത്തിൽ 205 വീടുകൾ പൂർത്തികരിച്ചതും പാതി ഘട്ടത്തിലുള്ള 350 വീടുകളുമുൾപ്പടെ മൊത്തം 600 വീടുളുടെ നിർമ്മാണം നടപ്പാക്കും. ഭൂമിയില്ലാത്തവർക്ക് തിരുവത്ര മുട്ടിലിൽ കണ്ടെത്തിയ സ്ഥലത്ത് സർക്കാർ അനുമതി ലഭിക്കുന്ന മുറക്ക് ദുർബല വിഭാഗങ്ങൾക്ക് മുൻഗണ നൽകി ഫ്ലാറ്റ് നിർമ്മിക്കും. ബി.പി.എൽ വിഭാഗങ്ങൾക്ക് സൗജന്യമായി പാചക വാതകം നൽകും. ഭവനപദ്ധതിക്കായി മാത്രം 15 കോടി രൂപയാണ് നഗരസഭ ബജറ്റിൽ നീക്കി വെക്കുന്നത്.

First Paragraph Rugmini Regency (working)

കുടിവെള്ള പദ്ധതിക്കായി 1.20 കോടിയും ഉൾപ്പെടുത്തി. ചന്തമുള്ള ചാവക്കാട് പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ അലങ്കാര വിളക്കുകൾ സ്ഥാപിക്കാൻ ഒരു കോടി നീക്കിയിട്ടുണ്ട്. മുട്ടിൽ പാടശേഖരം പൂർണ്ണമായി കൃഷിയോഗ്യമാക്കുന്നതുൾപ്പടെ കാർഷിക മേഖലയിൽ രണ്ട് കോടിയുടെ പദ്ധതികളുണ്ട്. മൃഗ സംരക്ഷണത്തിന് 50 ലക്ഷവും പ്രാദേശിക സാമ്പത്തിക വികസനത്തിനും ചെറുകിട വ്യവസായത്തിനുമായി രണ്ട് കോടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പദ്ധതിയിൽ നിരാശ്രരായ ആളുകൾക്ക് ഭക്ഷമം അംഗനവാടികൾ മുഖേന പാചകം ചെയ്ത് വിതരമം ചെയ്യും. വയോമിത്രം പദ്ധതി വ്യാപകമാക്കും.

സാമൂഹ്യ ക്ഷേമ മേഖലയിൽ മൊത്തം രണ്ടുകോടിയുടെ പദ്ധതികളാണുള്ളത്. മാസ്റ്റർ പ്ലാൻ പ്രയോജനപ്പെടുത്തി താലൂക്ക് ആശുപത്രിയെ കിഫ്ബിയിൽ ഉൾപ്പെടുത്തി പുനലൂർ ആശുപത്രി മോഡൽ വികസനം സാധ്യമാക്കും. വിദ്യാഭ്യാസ രംഗത്ത് അഞ്ച് കോടി ചെലവഴിക്കും. വനിതാ ക്ഷേമ മേഖലയിൽ ഏഴ് കോടിയും പട്ടിക ജാതി ക്ഷേമ മേഖലയിൽ അമ്പത് ലക്ഷവും നീക്കി വെച്ചിട്ടുണ്ട്. പുതിയ പാലത്തിനു സമീപം കാൽ നടക്കാർക്കായി തൂക്ക് പാലം നിർമ്മിക്കും. ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിച്ചാലുടനെ പാലത്തിൻറെ നിർമ്മാണ പ്രവൃത്തി ആരംഭിക്കുമെന്നും വൈസ് ചെയർ പേഴ്സൻ സൂചിപ്പിച്ചു. നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. ബജറ്റ് ചർച്ച അടുത്ത ബുധനാഴ്ച്ച നടക്കുമെന്ന് അദ്ദഹം അറിയിച്ചു

Second Paragraph  Amabdi Hadicrafts (working)