Header

ചാവക്കാട്ടുകാരായ രണ്ട് വിദ്യാർത്ഥികൾ തൃപ്രയാറിൽ മുങ്ങി മരിച്ചു

ചാവക്കാട് : സഹപാഠിയുടെ വീട്ടിലേക്ക് ഏകാദശി ആഘോഷിക്കാൻ പോയ സഹോദരങ്ങളുടെ മക്കൾ തൃപ്രയാർ കനോലി കനാലിൽ മുങ്ങി മരിച്ചു. ചാവക്കാട് തെക്കഞ്ചേരിയിൽ സഹോദരങ്ങളായ കളത്തില്‍ ഗോപിയുടെ മകന്‍ ഗോവിന്ദ് (18), കളത്തില്‍ ശശിയുടെ മകന്‍ റിക്ഷികേശ് (17), എന്നിവരാണ് കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ചത്.
thriprayar drowned

തൃപ്രയാര്‍ ഏകാദശി ആഘോഷത്തിന്റെ ഭാഗമായി സുഹൃത്തായ സബീലിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ഇവര്‍. തൃപ്രയാര്‍ താന്ന്യം കണ്ണന്‍ചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും മുങ്ങിമരിച്ചത്. രണ്ടു പേരുടേയും മുതദേഹം കണ്ടെടുത്തു .വലപ്പാട് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മാർട്ടത്തിനയച്ചു . ഇരുവരും വലപ്പാട് മായ കോളേജില്‍ ഒന്നാം വർഷ ബികോം വിദ്യാര്‍ത്ഥികളാണ്. ലളിതയാണ് ഗോവിന്ദിന്റെ മാതാവ് ഗോകുൽ സഹോദരനും .സജിനി യാണ് ഋഷി കേശിന്റെ മാതാവ് .സഹോദരങ്ങളില്ല

Astrologer