Header

മാധ്യമ പ്രവർത്തകർക്ക് കൂച്ചു വിലങ്ങ് , പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

പാവറട്ടി:-മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയത്തില്‍ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ചാവക്കാട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെയും അറിയാനും അറിയിക്കാനുമുള്ള ജനാധിപത്യ അവകാശങ്ങളെയും ഏകാധിപതികളെപ്പോലെ നേരിടുന്ന ശൈലി ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ലെന്ന് കെ.ജെ.യു ചൂണ്ടിക്കാട്ടി. പാവറട്ടിയില്‍ നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് ജോഫി ചൊവ്വന്നൂര്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ബിജോയ് പെരുമാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഒ. ജോസ്, ഒ.ടി. ബാബു, ടി.ടി. മുനേഷ്, കെ.വി. ജേക്കബ്, അഫ്‌സല്‍ പാടൂര്‍, വര്‍ഗ്ഗീസ് പാവറട്ടി എന്നിവര്‍ സംസാരിച്ചു.
.