Post Header (woking) vadesheri

മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു

Above Post Pazhidam (working)

കാസർഗോഡ്: മുള്ളൻപന്നിയെ പിടിക്കാനായി ഗുഹയിൽ കയറിയ യുവാവ് മണ്ണിടിഞ്ഞു കൊല്ലപ്പെട്ടു . കാസർഗോഡ് ധർമത്തടുക്ക ബാളിഗെയിലെ നാരായണൻ നായിക് എന്ന രമേശ് ആണ് ഗുഹയിൽ കുടുങ്ങി മരിച്ചത്.

Ambiswami restaurant

22 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവില്‍ രമേശിന്‍റെ മൃതദേഹം പുറത്തെടുത്തത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് മുള്ളൻപന്നിയെ പിടിക്കാൻ രമേശ് ഗുഹയ്ക്കത്തേക്ക് കയറിയത്. ഒരാൾക്കു മാത്രം കയറുവാൻ കഴിയുന്ന ഇടുങ്ങിയ ഗുഹയ്ക്കുള്ളിലായിരുന്നു ഇയാൾ കയറിയത്. രണ്ട് മുള്ളൻ പന്നിയെ പിടികൂടിയതിന് ശേഷം വീണ്ടും അകത്തേക്ക് കയറിയതോടെ ഗുഹയില്‍ കുടുങ്ങുകയായിരുന്നു.

ഒരു മണിക്കൂറിന് ശേഷവും ആളെ കാണാതായതോടെ പുറത്ത് ഉണ്ടായിരുന്നവർ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ മണ്ണിൽ പുതഞ്ഞ നിലയില്‍ രമേശിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Second Paragraph  Rugmini (working)