Madhavam header
Above Pot

യു എ യിൽ നിന്ന് ഇന്ത്യയിലേക്ക് കടിലൂടെ അതിവേഗ ട്രെയിന് സാധ്യത പഠനം

അബുദബി: യു എ ഇയില്‍ നിന്നും ഇന്ത്യയിഒലേക്ക് കടലിലൂടെ അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭികുന്നതിനെക്കുറിച്ച്‌ പഠനം നടത്താന്‍ ഒരുങ്ങൂകയാണ് യു എ ഇ. യു എ ഇയിലെ ഫുജൈറ തുറമുഖത്തുനിന്നും മുബൈലേക്ക് കടിലൂടെ അതിവേഗ ട്രെയിന്‍ സര്‍വീസിന്റെ സാധ്യതാ പഠനം നടത്തുമെന്ന് യുഎഇ ഉപദേശക സമിതി മേധാവി അബ്ദുള്ള അല്‍ സിഹി വ്യക്തമാക്കി

അബുദാബിയില്‍ നടക്കുന്ന യുഎഇ-ഇന്ത്യ സംയുക്ത നിക്ഷേപക സമിതിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2000 കിലോമീറ്റര്‍ ധൈര്‍ഖ്യമുള്ള പാതയുടെ സാധ്യതയാണ് പഠിക്കുന്നത്.
ഇന്ത്യയും യു എ ഇയുമായുമുള്ള സൌഹൃദവും വ്യാപാര ബന്ധവും ഇത്തരമൊരു റെയില്‍ പാതവരുന്നതോടെ കൂടുതല്‍ മെച്ചപ്പെടും.
ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനും യു എ ഇയില്‍നിന്നും ഇന്ത്യയിലേക്ക് എണ്ണ എത്തികുന്നതിനും ഈ പാത ഉപകരിക്കും എന്ന് അബ്ദുള്ള അല്‍ സിഹി വ്യക്തമാക്കി. അമേരിക്കയിലേക്കും കാനഡയിലേക്കും സമാനമായ രീതിയില്‍ ട്രെയിന്‍ സര്‍വീസ് നടത്താന്‍ ചൈന പദ്ധതിയിടുന്നുണ്ട്.

Vadasheri Footer