Post Header (woking) vadesheri
Browsing Category

Popular Category

തൃശ്ശൂരിലെ മൂന്ന് നില കെട്ടിടത്തിൽ വൻ അഗ്നിബാധ

തൃശൂർ : നഗരത്തിൽ വൻ അഗ്നി ബാധ . ശക്തൻ – കെഎസ്ആര്‍ടിസി റോഡിലെ മൂന്നുനില കെട്ടിടത്തിലാണ് തീ പിടിച്ചത്. ചാക്കപ്പായ് സൈക്കിൾ സ്റ്റോറിന്‍റെ മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ താഴെയുള്ള നിലയിലേക്കും തീ പടരുകയായിരുന്നു. തൃശൂരിൽ നിന്നും

മമ്മിയൂരിൽ നവരാത്രി മഹോത്സവം സമാപിച്ചു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു.കഴിഞ്ഞ 9 ദിവസങ്ങളിലായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനമായി . നവരാത്രി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം മേൽ ശാന്തിമാർ ശ്രീരുദ്രൻ

സായി മന്ദിരത്തിൽ ഷിർദ്ദി സായിബാബ സമാധിദിനം ആഘോഷിച്ചു

ഗുരുവായൂർ . ഷിർദ്ദിസായിബാബയുടെ 104- മത് സമാധിദിനം വിപുലമായ ചടങ്ങുകളാെടെ ഗുരുവായൂർ സായിമന്ദിരത്തിൽ ആഘോഷിച്ചുഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് മഹാസമാധി പുണ്യതിഥി സദസ്സ് ഉദ്ഘാടനം ചെയ്തു. സായി സഞ്ജീവനി ട്രസ്റ്റ്

കുന്നംകുളത്ത് പോക്സോ കേസിൽ പ്രതിയായ യുവാവിന് 50 വർഷം കഠിന തടവ്

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിനു 50 വര്‍ഷം കഠിന തടവും 60.000 രൂപ പിഴയും ശിക്ഷ .പോര്‍ക്കുളം പന്തായില്‍ വീട്ടില്‍ അശോകന്റെ മകന്‍ സായൂജിനെയാണ് (23) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍

ചാവക്കാട് തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി

ചാവക്കാട് : നഗരസഭയിൽ തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി. രാവിലെ ആറിന് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് തെരുവുനായ്ക്കൾക്ക് വാക്സിൻ നൽകി തുടങ്ങിയത്. 30 തെരുവ് നായ്ക്കൾക്ക് ഇന്ന് വാക്സിൻ നൽകി.

ഹർത്താൽ ദിനത്തിൽ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

ഗുരുവായൂർ : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ എളവള്ളി വാകയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു സ്കൂട്ടറിലെത്തിയ രണ്ടുപേരിൽ ഒരാൾ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു .കാക്കശ്ശേരി സ്വദേശി

രാധാമാധവം ഗുരുവായൂരപ്പന് സമർപ്പിച്ചു

ഗുരുവായൂർ : പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി ഉണ്ണി വരച്ച രാധാമാധവം എണ്ണഛായാചിത്രം ഗുരുവായൂരപ്പന് സമ്മർപ്പിച്ചു. ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മറ്റിയംഗം മനോജ് . ബി.നായർ ചിത്രം ഏറ്റുവാങ്ങി. ചടങ്ങിൽ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി

ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാരം സമ്മാനിച്ചു.

ഗുരുവായൂർ : പുരാതന നായർ തറവാട്ട് കൂട്ടായ്മ ചിങ്ങമഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ " ശ്രീ ഗുരുവായൂരപ്പൻ മേളപുരസ്ക്കാരം വാദ്യ കുലപതി കേളത്ത് അരവിന്ദാക്ഷൻ മാരാർക്ക് സമ്മാനിച്ചു 5001 രൂപയും ,പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം.

തൈക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്‌ദി ആഘോഷം

ഗുരുവായൂർ : തൈക്കാട് സർവീസ് സഹകരണ ബാങ്കിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷം ഞായറാഴ്ച്ച ഉത്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡന്റ് കുന്നത്ത് പരമേശ്വരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . വൈകീട്ട് മൂന്നിന് ബാങ്ക് ഹെഡ് ഓഫീസ് പരിസരത്ത്

‘കദളീനിവേദ്യം’ കവർ ചിത്രം പ്രകാശനം ചെയ്തു

ഗുരുവായൂർ : ദേവസ്വം കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ സുകുമാരന്റെ ജീവചരിത്രം ജീവചരിത്ര നോവലായി പുറത്തിറങ്ങുന്നു. മാധ്യമപ്രവർത്തകൻ ജയപ്രകാശ് കേശവനാണ് പുസ്തക രചന നിർവഹിച്ചിരിക്കുന്നത്. ‘കദളീനിവേദ്യം’ എന്ന പേരിൽ പുറത്തിറങ്ങുന്ന പുസ്തകം തൃശൂർ