Madhavam header
Above Pot

മമ്മിയൂരിൽ നവരാത്രി മഹോത്സവം സമാപിച്ചു.

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം സമാപിച്ചു.കഴിഞ്ഞ 9 ദിവസങ്ങളിലായി മമ്മിയൂർ ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന നവരാത്രി മഹോത്സവത്തിന് സമാപനമായി . നവരാത്രി മണ്ഡപത്തിലെ പൂജകൾക്ക് ശേഷം മേൽ ശാന്തിമാർ ശ്രീരുദ്രൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി തുടങ്ങിയവർ കുട്ടികളെ എഴുത്തിനിരുത്തി. ആഘോഷങ്ങൾക്ക് ക്ഷേത്രം ഭാരവാഹികൾ നേതൃത്വം നൽകി.വൈകീട്ട് നടരാജ മണ്ഡപത്തിൽ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച “സന്താനഗോപാലം ” കഥകളി അരങ്ങേറി .

Vadasheri Footer