കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : അൻപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷൽ വില്ലേജ് ഓഫീസർ വിജിലൻസിൻ്റെ പിടിയിൽ. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലെ സ്പെഷൽ വില്ലേജ് ഓഫീസർ എൻ.പി. വിനോദിനെ യാണ് വിജിലൻസ് സംഘം പിടികൂടിയത്.

Poonthanam
Rugmani 700-200

ആർ ഓ ആർ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും വിനോദ് 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ രണ്ടരലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരനുമായി ധാരണ ഉണ്ടാക്കി. അമ്പതിനായിരം രൂപ തുണിയിൽ പൊതിഞ്ഞ് ഓഫീസിലെ മേശയിലെ ഫയലിനകത്ത് വയ്ക്കാനായിരുന്നു നിർദ്ദേശം.

Vasudev Inn

സംഭവത്തിൽ പരാതിക്കാരൻ വിജിലൻസിൽ പരാതി നൽകിയതിനെ തുടർന്നാണ് വിജിലൻസ് എത്തി പിടികൂടിയത്. ഫയലിൽ വച്ച പണം വിജിലൻസ് പിടിച്ചെടുത്തു. വിനോദിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു.