ഒളിക്യാമറ വിവാദം അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ്
ഗുരുവായൂർ: നഗരസഭയിൽ കണ്ടിജൻറ് ജീവനക്കാർ ആയ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ചുവെന്നു പറയുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് എൽ ഡി എഫ്
നഗരസഭയിലെ സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ ആരെങ്കിലും ഒളിക്യാമറ സ്ഥാപിച്ചിട്ടില്ല.
വസ്തുതയില്ലാത്ത കാര്യങ്ങളാണ് തുടർച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഗുരുവായൂർ ടൗൺ ഹാളിലെ ഹൗസ് കീപ്പർ ഉപയോഗിക്കുന്ന മുറിയിൽ ഒരു ഡമ്മി ക്യാമറ (കളിപ്പാട്ട ക്യാമറ) തൂക്കിയിട്ടിരുന്നു. പ്രസ്തുത മുറി ഓഫീസ് മുറിയാണ്.അത് കണ്ടിജന്റ് ജീവനക്കാരുടെ വസ്ത്രധാരണ മുറിയല്ല.
ഈ വിഷയത്തിൽ പ്രസ്തുത കണ്ടിജന്റ് ജീവനക്കാർക്ക് ആർക്കും പരാതിയുണ്ടാവുകയോ പരാതി മുനിസിപ്പൽ അധികാരികൾക്കോ, പോലീസിനോ കൊടുത്തിട്ടുമില്ല.
ഈ വിഷയവുമായി പരാതി നൽകിയത് വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കോൺഗ്രസ്സ് കൗൺസിലർ ഷൈലജ ദേവൻ മാത്രമാണ് . പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയ ഗുരുവായൂർ ടെംബിൾ പോലീസ് മുറിയിൽ നിന്ന് ലഭിച്ച ഉപകരണം ക്യാമറയല്ലെന്നും അത് ഒരു ഡമ്മി ക്യാമറയായ കളിക്കോപ്പാണെന്നും സ്ഥിരീകരിച്ചതുമാണ്.
. ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗത്തിൽ കെ.എ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
സി. സുമേഷ്, ടി.ടി ശിവദാസൻ, എം.മോഹൻദാസ് ഇ.പി.സുരേഷ്, മോഹൻദാസ് ചേലനാട്ട്
മായാമോഹൻ എന്നിവർ പങ്കെടുത്തു
ഇതിനിടെ നഗര സഭയിൽ ഒളികാമറ സ്ഥാപിച്ച വിഷയത്തിൽ സത്യം പുറത്തു വരുന്നതിനു വേണ്ടി മാനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു . വേണ്ടപ്പെട്ടവരെ സംരക്ഷിക്കാൻ നഗര സഭ പ്രശ്നം ലഘൂകരിച്ച് കാണുകയാണെന്ന് യോഗം ആരോപിച്ചു . മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ചു . ബിന്ദു നാരായണൻ ,പ്രിയ രാജേന്ദ്രൻ , സ്റ്റീഫൻ ജോസ് , പി കെ ജോർജ് അഡ്വ ഷൈൻ മനയിൽ എന്നിവർ സംസാരിച്ചു .