Madhavam header
Above Pot

യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ

ഗു​രു​വാ​യൂ​ർ: യുവതിയെ പീഡിപ്പിച്ച പരാതിയിൽ നിന്ന് രക്ഷ തേടി ഭഗവാന്റെ അനുഗ്രഹത്തിനായി ബിനോയ് കോടിയേരി ഗുരുവായൂരപ്പ സന്നിധിയിൽ എത്തി . ഇ​ന്നു​പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ത് . ഭരണ സമിതി അംഗത്തിന്റെ കൂടെയാണ് നി​ർ​മാ​ല്യ ദ​ർ​ശ​നം ന​ട​ത്തി​യത് . ഇ​തി​നു​ശേ​ഷം ദോഷങ്ങൾ മാറുന്നതിനായി വിവിധ വ​ഴി​പാ​ട് ചീ​ട്ടാ​ക്കി​യാ​ണ് മ​ട​ങ്ങി​യ​ത്. മ​ധ്യ​കേ​ര​ള​ത്തി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഭഗവൽ ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഉ​ട​ൻ തന്നെ ഗുരുവായൂരിൽ നിന്നും തിരിച്ചു പോയി .

new consultancy

Astrologer

ബിഹാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ മും​ബൈ ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബി​നോ​യ് ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​രു​ന്നു. യുവതിയിൽ ബിനോയ്ക്ക് ഉണ്ടായ കുട്ടിയുടെ പിതൃത്വ പരിശായധനക്കായി ഡി എൻ എ പരിശോധന നടത്താൻ അടുത്തയാഴ്ച മുംബൈയിൽ ഹാജരാകണം എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിട്ടുണ്ട്

buy and sell new

Vadasheri Footer