Header Aryabhvavan

നെടുങ്കണ്ടത്ത് രാജ്‌കുമാർ വധം , രണ്ടു പോലീസുകാർ കൂടി അറസ്റ്റിൽ

Above article- 1

നെടുങ്കണ്ടം: നെടുങ്കണ്ടം സ്റ്റേഷനിൽ സാമ്ബത്തിക തട്ടിപ്പുകേസിലെ റിമാന്‍ഡ് പ്രതിയെ ഉരുട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പോലീസുകാര്‍ കൂടി അറസ്റ്റില്‍. എ എസ് ഐ റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്.വിശദമായ ചോദ്യം ചെയ്യലിനു ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇന്നു രാവിലെയാണ് ഇരുവരും അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. തുടര്‍ന്ന് എട്ടര മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയരാക്കി. ഇതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

new consultancy

Astrologer

ആദ്യഘട്ടത്തില്‍ അറസ്റ്റിലായ എസ് ഐ സാബുവിന്റെയും സി പി ഒ സജിമോന്‍ ആന്റണിയുടെയും മൊഴിയും ഇവര്‍ക്കെതിരായിരുന്നു. സാമ്ബത്തികതട്ടിപ്പു കേസിലെ പ്രതി രാജ്കുമാറാണ് കസ്റ്റഡിയിലെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ചത്. ഒമ്ബതു പോലീസുകാര്‍ മര്‍ദ്ദിച്ചെന്ന കേസിലെ മറ്റുപ്രതികളായ ശാലിനിയുടെയും മഞ്ജുവിന്റെയും മൊഴി പുറത്തുവന്നതിനു പിന്നാലെയാണ് അറസ്റ്റ് വേഗത്തിലായത്.

buy and sell new

Vadasheri Footer