Post Header (woking) vadesheri

സി.പി.ഐ നേതാവിന്റെ മൃതദേഹം കനാലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി.

Above Post Pazhidam (working)

തൃശൂര്‍: കൊടുങ്ങല്ലൂര്‍ കനോലി കനാലില്‍ സി.പി.ഐ നേതാവിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. സി.പി.ഐ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയും മാള കുന്നത്തുകാട് സ്വദേശി പി.എം.ബാബുവിനെയാണ് കനാലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Arya bhavan inner

ഇന്നലെ രാവിലെ പാര്‍ട്ടി ഓഫീസില്‍ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ബാബുവിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച്‌ മാള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കനോലി കനാലില്‍ കണ്ടെത്തിയത്. ബാബു പുഴയില്‍ വീണത് എങ്ങനെയാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ കേസെടുത്ത മാള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടൂ എന്നാണ് മാള പൊലീസ് നല്‍കുന്ന വിവരം.

Second Paragraph  Sarovaram(working)

ബാബുവിനെ കാണാനില്ലെന്ന പരാതിയെ തുടടര്‍ന്ന് മാള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഒരു മൃതദേഹം കനോലി കനാലില്‍ കൂടി ഒഴുകി പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് സിംഗപുരം ഭാഗത്ത് അടുപ്പിച്ച മൃതദേഹം ബാബുവിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പൊതുസ്വീകാര്യനായ ബാബുവിനെ ആരെങ്കിലും അപായപ്പെടുത്താനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. എന്നാല്‍ എല്ലാ രീതിയിലുമുള്ള അന്വേഷണം നടക്കുമെന്നും ബാബു എങ്ങനെയാണ് പുഴയില്‍ അകപ്പെട്ടതെന്ന് കണ്ടെത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Third paragraph Saravan bhavan