Post Header (woking) vadesheri

മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നു: രമേശ് ചെന്നിത്തല

Above Post Pazhidam (working)

കൊച്ചി: മുഖ്യമന്ത്രി കലാപത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ക്രമ സമാധാനനില തകർന്നെന്നും പൊലീസ് പൂർണമായും പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രം ഭരിക്കുന്നവരും കേരളം ഭരിക്കുന്നവരും ചേർന്ന് കേരളത്തെ തകർക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സംഘപരിവാറിനെ കേരളത്തിൽ ശക്തിപ്പെടുത്താൻ സിപിഎം അജണ്ടയെന്നും സർക്കാരിനെ എതിർക്കുന്നവരെയെല്ലാം സംഘപരിവാർ ആക്കി മാറ്റുന്നെന്നും ചെന്നിത്തല പറഞ്ഞു.

Ambiswami restaurant

ആര്‍എസ്എസുകാരും സിപിഎമ്മുകാരും ചേര്‍ന്ന് ആരാധനാലയങ്ങള്‍ പോലും നശിപ്പിക്കുന്നു. എന്നാല്‍ എല്ലാറ്റിനും ഇരയാകുന്നത് സാധാരണക്കാരാണ്.ഇനി ഒരു ഹര്‍ത്താല്‍ കേരളം താങ്ങില്ല. ഈ മാസം 8,9 തിയതികളില്‍ നടക്കുന്ന പൊതുപണിമുടക്ക് ഹര്‍ത്താല്‍ ആക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.